സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരുക്കേറ്റു
കുറ്റിപ്പുറം: സംസ്ഥാനപാതയില്‍ തൃക്കണാപുരത്ത് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് പത്തോളംപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ അഞ്ചുപേരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടം. പൊന്നാനിയില്‍നിന്ന് കുറ്റിപ്പുറത്തേയ്ക്ക് പോവുകയായിരുന്ന അമ്പാടി ബസും കുറ്റിപ്പുറത്തുനിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ദുര്‍ഗ ബസുമാണ് കൂട്ടിയിടിച്ചത്. കായംകുളം സ്വദേശി റോസമ്മയുടെ മകള്‍ ബീന ദിലീപ് (12), വെള്ളാഞ്ചേരി കണ്ടണ്ടനകത്ത് റസാഖിന്റെ മകള്‍ റംസീന (17), മറവഞ്ചേരി സ്വദേശി അഹമ്മദിന്റെ മകള്‍ അസ്‌ന (12), പേരശ്ശനൂര്‍ പൊറ്റമ്മല്‍ അലിയുടെ മകള്‍ ആലിഷ ഫെമി (16), കുറ്റിപ്പുറം തോണിക്കടവത്ത് സുലൈമാന്റെ മകള്‍ ഫര്‍സാനമോള്‍ (16) എന്നിവരാണ് പരുക്കേറ്റ് എടപ്പാള്‍ ആസ്പത്രിയിലുള്ളത്.
ബാക്കിയുള്ളവരെ പ്രാഥമിക ശുശ്രൂഷനല്‍കി വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."