ലോകനാര്‍കാവ് ടൂറിസം പദ്ധതി: ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന്
വടകര: ലോകനാര്‍കാവ്- പയംകുറ്റിമല ടൂറിസം പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ മേമുണ്ട മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പദ്ധതിയുടെ ഭാഗമായി നിര്‍മാണം ആരംഭിച്ച കല്യാണ മണ്ഡപം, കളരി അക്കാദമി, ചിറ നവീകരണം തുടങ്ങിയവ പാതിവഴിയില്‍ നിലച്ച സ്ഥിതിയിലാണുള്ളത്. ഇത് പൂര്‍ത്തീകരിക്കാന്‍ മുന്‍കൈ എടുക്കേണ്ട കുറ്റ്യാടി എം.എല്‍.എ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്നും യോഗം ആരോപിച്ചു.
കര്‍ഷകത്തൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറി കെ.കെ ദിനേശന് ഉദ്ഘാടനം ചെയ്തു. നിധീഷ് കുന്നമംഗലം സംഘടനാ റിപ്പോര്‍ട്ടും മേഖലാ സെക്രട്ടറി എം.കെ വികേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.പി ശ്രീജിത്ത്, ബ്ലോക്ക് ട്രഷറര്‍ രാജേഷ് പുതുശ്ശേരി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. രാഗേഷ് പുറ്റാറത്തിനെ പ്രസിഡന്റായും എം.കെ വികേഷിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എന്‍.കെ അഖിലേഷ്, പി.വി രജീഷ്, വി.കെ വിവേക്, വി.പി റിഷ, സുബിഷ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."