വിഷരഹിത പച്ചക്കറികളുമായി വിഷുച്ചന്തകള്ക്കു തുടക്കം
മാറഞ്ചേരി: കൃഷിഭവനുകള്‍, ഗ്രാമപഞ്ചായത്തുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്തമായി നടത്തുന്ന വിഷുച്ചന്തകള്ക്കു തുടക്കമായി. കുടുംബശ്രീ പ്രവര്‍ത്തകര്‍ നട്ടുവളര്‍ത്തിയ വിഷരഹിത പച്ചക്കറികളാണ് വിഷു ചന്തകളില്‍ വില്പനക്ക് എത്തിച്ചിരിക്കുന്നത്. മത്തന്‍, വെള്ളരി, ഇളവന്‍, ചീര, പയര്‍ തുടങ്ങി ഇരുപതില്പരം പച്ചക്കറി ഇനങ്ങള്‍ ഇനങ്ങള്‍ ചന്തയില്‍ വില്പ്പനക്കുണ്ടണ്ട്. വിവിധ പച്ചക്കറികള്‍ക്കൊപ്പം കുടുംബശ്രീയെ പ്രവര്‍ത്തകര്‍ തയാറാക്കിയ പലഹാരങ്ങളും വില്പ്പനക്കുണ്ടണ്ട്. പൊതു വിപണിയെ അപേക്ഷിച്ചു കുറഞ്ഞ വിലക്കാണ് ഉല്‍പ്പന്നങ്ങള്‍ ചന്തകളില്‍ വില്‍ക്കുന്നത്.
മാറഞ്ചേരിയില്‍ വിഷുചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു ഉദ്ഘാടനം ചെയ്തു.
വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമജ സുധീറും പെരുംമടപ്പില് ഗ്രാമപഞ്ചായത് പ്രസിഡന്റ് പൊറാടത്ത് കുഞ്ഞിമോനും ഉദ്ഘാടനം നിര്‍വഹിച്ചു. വീടുകളില്‍ തയാറാക്കിയ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ നിരവധി പേരാണ് ചന്തകളില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."