ഉദ്ഘാടനം കാത്ത് തുയ്യം വെര്‍ട്ടിക്കല്‍ ക്രോസ് ബാര്‍
എടപ്പാള്‍: പൊന്നാനി കോള്‍മേഖലയിലെ കര്‍ഷകരുടെ പതിറ്റാണ്ടണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് തയാറാക്കിയ തുയ്യം വെര്‍ട്ടിക്കല്‍ ക്രോസ് ബാര്‍ ഉദ്ഘാടനം കാത്ത് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളാകുന്നു.
തുയ്യം വലിയ പാലത്തിന് സമീപത്തായാണ് വിസിബി നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ എടപ്പാള്‍ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും കോള്‍മേഖലയിലെ ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ തടയണ കെട്ടി വെള്ളം നിര്‍ത്താനും ഒഴുക്കിവിടാനും സാധിക്കാത്തതിനാല്‍ എടപ്പാള്‍, കാലടി, തവനൂര്‍ പഞ്ചായത്തുകളില്‍പെട്ട പൈങ്കുളം കായല്‍, പൊല്‍പ്പാക്കര പാടം, ചെള്ളിപ്പാടം, മുണ്ടേമ്പാടം തുടങ്ങി മാണിയൂര്‍ കായല്‍ വരെയുള്ള പ്രദേശങ്ങളില്‍ യഥാസമയം കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
പദ്ധതി യാഥാര്‍ഥ്യമാക്കിയാല്‍ മഴക്കാലത്ത് വെള്ളം ഒഴുക്കിവിടാനും വേനലില്‍ വെള്ളം കെട്ടിനിര്‍ത്തി ചെറിയ തോടുകള്‍ വഴി കൃഷിയിടത്തിലേക്ക് തിരിച്ചുവിടാനും സാധിക്കും. വിളവെടുപ്പ് സമയത്ത് വെള്ളം കയറി കൃഷിനാശം സംഭവിക്കുന്നതിനും ഇതോടെ പരിഹാരമാകും.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടണ്ട് വകയിരുത്തിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. കാര്‍ഷിക മേഖലയ്ക്ക് പ്രതീക്ഷയേകുന്ന പദ്ധതിയാണ് മാസങ്ങളായി ഉദ്ഘാടനം കാത്തുകിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."