മുത്തേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ മുത്തേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു.
ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ആലുവയിലേക്കു പോവുകയായിരുന്ന കോടഞ്ചേരി കണ്ണോത്ത് സ്വദേശികളായ മണ്ണാനിയില്‍ മേരി, തോമസ്, ഷാജി, ജോസ്, ബേബി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ ഏഴോടെ മുത്തേരി അങ്ങാടിക്കു സമീപമുള്ള ഇറക്കത്തിലായിരുന്നു അപകടം. പരുക്കേറ്റ ജോസിന്റെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഓമശേരി ഭാഗത്തുനിന്ന് വന്ന കാറില്‍ മുക്കം ഭാഗത്തുനിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി കറങ്ങി റോഡിന്റെ എതിര്‍ദിശയിലേക്കു മാറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മുത്തേരി സ്ഥിരം അപകട മേഖലയായി മാറിയിട്ടുണ്ട്. കഴിഞ്ഞ നാലിന് മുത്തേരിയിലെ വളവില്‍ ടിപ്പറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയമ്മ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചിരുന്നു. സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് വീണ്ടും ഇവിടെ അപകടമുണ്ടായത്.
വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മുത്തേരിയില്‍ വിവിധ അപകടങ്ങളിലായി അഞ്ചിലധികം ആളുകള്‍ മരിക്കുകയും പത്തോളം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."