യു.എ.ഇക്കെതിരേ നടപടി
ദുബൈ: ഏഷ്യന്‍ കപ്പിനിടെ ഖത്തര്‍ താരങ്ങളെ ആക്രമിച്ച യു.എ.ഇക്കെതിരേ എ.എഫ്.സി നടപടിയെടുത്തു.
ഏഷ്യന്‍ കപ്പിന്റെ സെമി ഫൈനലില്‍ ഖത്തറും യു.എ.ഇയും തമ്മിലുള്ള മത്സരത്തിനിടെ യു.എ.ഇ ആരാധകര്‍ ഖത്തര്‍ താരങ്ങളെ ആക്രമിച്ചിരുന്നു. ഈ സംഭവത്തിലാണ് എ.എഫ്.സി ഇപ്പോള്‍ നടപടിയെടുത്തത്.
യു.എ.ഇ ഒരു മത്സരം ആരാധകരില്ലാതെ കളിക്കുകയും വന്‍ പിഴ നല്‍കുകയും ചെയ്യണം. ഒരു ലക്ഷത്തി അന്‍പതിനായിരം ഡോളര്‍ ആണ് പിഴ ആയി വിധിച്ചിരിക്കുന്നത്. ആക്രമണമുണ്ട@ായ മത്സരത്തില്‍ ഖത്തര്‍ വിജയിക്കുകയും ഫൈനലിലേക്ക് എത്തുകയും ചെയ്തിരുന്നു. അന്ന് തന്നെ സംഭവം വിവാദമായിരുന്നു.
രാഷ്ട്രീയ പരമായ ശത്രുത ഗ്രൗണ്ടില്‍ കാണിച്ചത് ശരിയായില്ലെന്ന് വാദിച്ച് പല കായിക താരങ്ങളും രംഗത്തെത്തിയിരുന്നു. എ.എഫ്.സി അ@ണ്ടര്‍ 23 ചാംപ്യന്‍ഷിപ്പിന്റെ യോഗ്യതാ മത്സരത്തില്‍ ഒന്നാകും യു.എ.ഇ ആരാധകര്‍ ഇല്ലാതെ കളിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."