സിദാന്റെ രണ്ടാം വരവും റയലിന്റെ ഭാവിയും
മാഡ്രിഡ്: ഒന്‍പത് മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും റയല്‍ മാഡ്രിഡിന്റെ മുന്‍ ചാണക്യന്‍ സാന്റിയാഗോ ബെര്‍ണാബ്യൂവിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. സിദാന്‍ പോയതിന് ശേഷം ഗതികിട്ടാതെ ഉലഞ്ഞിരുന്ന റയലിനെ വീണ്ടും കരക്കടുപ്പിക്കാനാണ് പെരസ് സിദാനെ വീണ്ടും വിളിച്ച് ഡ്രൈവിങ് സീറ്റിലിരുത്തിയിട്ടുള്ളത്. സിദാന്‍ ക്ലബിനൊപ്പമുണ്ടായിരുന്നപ്പോള്‍ മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍, ഒരു സ്പാനിഷ് കപ്പ് കിരീടം, ഒരു സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം, രണ്ട് ക്ലബ് ലോകകപ്പ് കിരീടം, രണ്ട് യുവേഫ സൂപ്പര്‍ കപ്പ് കിരീടം എന്നിവയെല്ലാം നേടിക്കൊടുത്തായിരുന്നു സിദാന്‍ മാഡ്രിഡെന്ന കളരിവിട്ടത്. കൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബെര്‍ണാബ്യൂവിനോട് വിട ചൊല്ലിയതോടെ റയല്‍ മാഡ്രിഡിലേക്ക് ആരും തിരിഞ്ഞു നോക്കാതായി. കൂടെ തോല്‍വികളും സമനിലകളും മാത്രം. ബാഴ്‌സലോണയോട് പരാജയപ്പെട്ട് കോപ ഡെല്‍ റേയില്‍നിന്ന് പുറത്ത്. ലാലിഗയില്‍ രണ്ടാം പാദത്തിലും ബാഴ്‌സലോണയോട് വമ്പന്‍ പരാജയം.
ചാംപ്യന്‍സ് ലീഗില്‍ അയാക്‌സിനോട് കനത്ത തോല്‍വി. പരാജയത്തില്‍ നിന്ന് പരാജയത്തിലേക്കായിരുന്നു റയലിന്റെ പോക്ക്. ഇതെല്ലാം കണ്ടപ്പോഴാണ് പെരസ് സിദാനെ വീണ്ടും വിളിച്ചത്. ടീമിനെ രക്ഷിക്കണമെങ്കില്‍ എന്തെങ്കിലും ചെയ്യണം. പണം വാരി എറിഞ്ഞ് താരങ്ങളെ ടീമിലെത്തിക്കുന്ന റയല്‍ പണം കൊണ്ട് എന്ത് മായാജാലമായിരിക്കും ഇനി കാണിക്കുക.
ഈ സീസണില്‍ ഇനി പുതിയ ചരിത്രം രചിക്കാന്‍ സിദാന് അവസരങ്ങള്‍ ചുരുക്കമാണ്. പഴയ പ്രതാപത്തിലേക്ക് റയലിനെ പിടിച്ചുയര്‍ത്തണമെങ്കില്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചേ തീരു എന്നാണ് സിദാന്റെ പക്ഷം. റയല്‍ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവിന് മുന്നോടിയായി ചില നിബന്ധനകള്‍ സിദാന്‍ മുന്നോട്ടുവച്ചതായി സംസാരമുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ കെയ്‌ലിയന്‍ എംബാപ്പെയെയോ നെയ്മറെയോ ടീമിലെത്തിക്കുക. ചെല്‍സിയില്‍നിന്ന് ഏദന്‍ ഹസാര്‍ഡിന്റെ കൈമാറ്റം വേഗത്തിലാക്കുക. പോള്‍ പോഗ്ബയിലേക്കും സിദാനൊരു കണ്ണുണ്ട്.
ഗരത് ബെയ്‌ലിനെ പുറത്താക്കുകയും ബെന്‍സേമയെയും മാഴ്‌സലോയെയും നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് അദ്ദേഹം മുന്നോട്ടുവച്ച പ്രധാന ആവശ്യമെന്നാണ് വിവരം. എന്നാല്‍ ഇത് അത്ര എളുപ്പമല്ല. കാരണം ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുടെ സൂപ്പര്‍ താരങ്ങളായ നെയ്മറെയും എംബാപ്പയെയും വിട്ടുനല്‍കില്ലെന്ന് ക്ലബ് വൃത്തങ്ങള്‍ നേരത്തെതന്നെ അറിയിച്ചിരുന്നു. നെയ്മറെ ടീമിലെത്തിക്കാനാണ് കൂടുതല്‍ ബുദ്ധിമുട്ട്. ബാഴ്‌സലോണയില്‍നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയ നെയ്മറെ വിട്ടുകിട്ടാന്‍ വലിയ തുകതന്നെ റയലിന് മുടക്കേ@ണ്ടി വരും. അങ്ങനെ വന്നാല്‍ ഹസാര്‍ഡിന്റെ കൈമാറ്റം ബുദ്ധിമുട്ടാവും.
ഇക്കാരണത്താല്‍ പെട്ടെന്നൊരു കൈമാറ്റത്തിന് റയല്‍ മുതിരുകയില്ല. ഈ പ്രതിസന്ധികളെ ഏത് രീതിയില്‍ സിദാനും പെരസും നേരിടുമെന്നത് കാത്തിരുന്ന് കാണണം. എന്റെ മുന്നില്‍ അടുത്ത സീസണല്ല. ഈ സീസണില്‍ ബാക്കിയുള്ള മത്സരങ്ങളിലാണ് എന്റെ കണ്ണുകള്‍. അതിന് എന്തെല്ലാം വഴികളുണ്ടെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ചാംപ്യന്‍സ് ലീഗിലെ പ്രതീക്ഷകള്‍ അസ്തമിച്ച റയലിന്റെ മുന്നിലുള്ളത് ലാലിഗ മാത്രമാണ്.
27 മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 51 പോയിന്റുള്ള റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. 56 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് രണ്ട@ാം സ്ഥാനത്തും ചിരവൈരികളായ ബാഴ്‌സലോണ 63 പോയിന്റോടെ ഒന്നാം സ്ഥാനത്തുമു@ണ്ട്. ഒന്നാം സ്ഥാനക്കാരുമായി 12 പോയിന്റിന്റെ വ്യത്യാസമുള്ളതിനാല്‍ റയലിന് ലീഗ് കിരീടം നേടാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. 11 മത്സരങ്ങള്‍ അവശേഷിക്കെ ടീമിനെ തിരിച്ചുകൊണ്ട@ുവരാമെന്ന പ്രതീക്ഷയിലാണ് സിദാന്‍. എന്തെല്ലാം മായാജാലങ്ങളാണ് സിദാന്‍ ഒരുക്കിയിട്ടുള്ളതെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."