HOME
DETAILS

വോട്ടിന്റെ 'ചൂടന്‍' ദിനം

  
backup
April 12 2017 | 21:04 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b5%82%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82


മലപ്പുറം: പകലും രാത്രിയും നീണ്ട ഒരു മാസക്കാലത്തെ പ്രചാരണ കോലാഹലങ്ങള്‍ക്കു ശേഷം വിധിയെഴുത്തിന്റെ ദിനമായിരുന്നു ഇന്നലെ. സംസ്ഥാന, ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുദിനവും ഏറെ ചൂടുള്ളതായിരുന്നു.


അതിരാവിലെ ഏഴിനു തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറുവരെ നീണ്ടു. ആദ്യ മണിക്കൂറില്‍ മന്ദഗതിയിലായിരുന്ന വോട്ടെടുപ്പിനു പിന്നീട് ശക്തി കൂടിവന്നു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയെങ്കിലും പെട്ടെന്നുതന്നെ തകരാര്‍ പരിഹരിക്കാനായി. സ്ഥാനാര്‍ഥികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും അതിരാവിലെ തന്നെ വോട്ടുരേഖപ്പെടുത്താനെത്തി. വോട്ടെടുപ്പു കഴിഞ്ഞപ്പോഴും മൂന്നു മുന്നണി സ്ഥാനാര്‍ഥികളും ആത്മവിശ്വാസത്തില്‍ തന്നെയാണ്.


വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.10 ആയിരുന്നു പോളിങ് ശതമാനം. രാവിലെ മുതല്‍ മഞ്ചേരി മണ്ഡലമായിരുന്നു മുന്നില്‍. പിന്നില്‍ വേങ്ങരയും.
ഒന്‍പതോടെ മഞ്ചേരിയില്‍ പോളിംഗ് 18.2 ശതമാനമായി ഉയര്‍ന്നു. ഒന്‍പതു മുതല്‍ പത്തു വരെയുള്ള സമയത്ത് പോളിങ് പൊതുവെ മന്ദഗതിയിലായിരുന്നു. അഞ്ചു ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് ഈ സമയത്തുണ്ടായിരുന്നത്. പക്ഷേ, മലപ്പുറം മണ്ഡലത്തില്‍ ഈ സമയത്ത് പോളിങ് 18.9 ശതമാനമായി ഉയര്‍ന്നു.
പതിനൊന്നായപ്പോഴേക്കും പോളിങ് നില 31.81 ശതമാനമായി.
അപ്പോഴും മുന്നില്‍ മഞ്ചേരി മണ്ഡലം തന്നെയായിരുന്നു. 33.5 ശതമാനമായിരുന്നു ഇവിടത്തെ പോളിങ്. പന്ത്രണ്ടിനുള്ള കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയതു മങ്കട മണ്ഡലത്തിലായിരുന്നു. ഇവിടെ 39 ശതമാനം വോട്ടു രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒന്നായപ്പോള്‍ പോളിങ് ശതമാനം 44.43 ആയി. പക്ഷേ, ഒന്നു മുതല്‍ രണ്ടു വരെയുള്ള സമയത്ത് പോളിങ് പൊതുവേ കുറവായിരുന്നു.
നാല് ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് ഈ സമയത്തുണ്ടായത്.


പോളിങ് ശതമാനം അറുപതു കവിയാന്‍ വൈകിട്ടു നാലു വരെ കാത്തിരിക്കേണ്ടിവന്നു. ഉയര്‍ന്ന പോളിങ് പ്രതീക്ഷിച്ചിരുന്നവര്‍ക്കു വോട്ടിങ്ങിലെ കുറവ് ആശങ്കയുളവാക്കി. അപ്പോഴും മങ്കട, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ അറുപതു ശതമാനം കവിഞ്ഞിരുന്നില്ല. എല്‍.ഡി.എഫിനു ലീഡ് പ്രതീക്ഷിച്ച മങ്കടയിലും പെരിന്തല്‍മണ്ണയിലും വോട്ടിങ് കുറഞ്ഞത് എല്‍.ഡി.എഫ് കേന്ദ്രങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചു. എങ്കിലും വൈകിട്ട് അഞ്ചായപ്പോള്‍ ഇവിടെയെല്ലാം നില മെച്ചെപ്പെട്ടു. അഞ്ചിനു വോട്ടിങ് നില 68.40 ശതമാനമായി.
അവസാന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ പോളിങ് ശതമാനം 70.41 ആയി ഉയര്‍ന്നു. മുന്നണികളുടെ പ്രതീക്ഷകളും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago