HOME
DETAILS
MAL
അഴീക്കല്‍ തുറമുഖത്തിലേക്ക് പ്രകടനം നടത്തി
backup
April 12 2017 | 21:04 PM
അഴീക്കോട്: അഴീക്കല്‍ തുറമുഖ പരിധിയിലെ മണല്‍ തൊഴിലാളികളുടെ തൊഴില്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഴീക്കല്‍ പോര്‍ട്ട് മണല്‍ തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. പൊയ്തുംകടവില്‍ നിന്നും ആരംഭിച്ച പ്രകടനം മൂന്നുനിരത്തില്‍ സമാപിച്ചു. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.വി.അഷ്റഫ് അധ്യക്ഷത വഹിച്ചു. എസ്ടിയു സംസ്ഥാന ട്രഷറര്‍ എം.എ.കരീം, എഐടിയുസി നേതാവ് താവം ബാലകൃഷ്ണന്, കെ.ടി.റസാഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."