ഹരിയാനയില്‍ കോണ്‍ഗ്രസുമായി എ.എ.പി സഖ്യത്തിന്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സഖ്യത്തിന് തയാറല്ലെങ്കിലും ഹരിയാനയില്‍ സഖ്യത്തിന് തയാറെന്ന് എ.എ.പി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഹരിയാനയില്‍ ഇരുപാര്‍ട്ടികളും സഖ്യം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ആം ആദ്മി മുന്നോട്ടുവച്ച വാഗ്ദാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ അംഗീകരിച്ചതായി എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള് ട്വീറ്റ് ചെയ്തു.
ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ പരാജയപ്പെടുത്തണമെന്നാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എ.എ.പി, ജെ.ജെ.പി (ജനായക് ജനതാ പാര്‍ട്ടി), കോണ്‍ഗ്രസ് എന്നിവര്‍ ചേര്‍ന്നാല്‍ ഹരിയാനയിലെ 10 സീറ്റുകളും നേടാനാകുമെന്നും കെജ്രിവാള് പറഞ്ഞു. കെജ്രിവാള് മുന്നോട്ടുവച്ച സഖ്യം സംബന്ധിച്ച തീരുമാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷം ഐക്യപ്പെട്ടാല്‍ കേന്ദ്രത്തില്‍ നിന്ന് ബി.ജെ.പിയെ അകറ്റാന്‍ കഴിയുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടിലെത്തിയ രാഹുല്‍ ഗാന്ധി ചെന്നെയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."