ബില്ലുകള്‍ വൈകുന്നതാണ് പ്രവൃത്തികള്‍ക്ക് തടസം: കരാറുകാര്‍
കണ്ണൂര്‍: ബില്ലുകള്‍ തയാറാക്കി നല്‍കുന്നതില്‍ എന്‍ജിനിയറിങ് വിഭാഗം കാണിക്കുന്ന അലംഭാവം നിര്‍മാണ മേഖലയിലെ പ്രവൃത്തികള്‍ മുടങ്ങാന്‍ കാരണമാവുന്നുവെന്നു കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയോഷന്‍.
പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബില്ലുകള്‍ എഴുതാത്തതിനാല്‍ ധനവകുപ്പിനു കുടിശിക സംബന്ധിച്ച ധാരണ ലഭിക്കുന്നില്ല. ബജറ്റില്‍ കരാറുകാര്‍ക്കുള്ള കുടിശിക 1300 കോടി എന്നതു യാഥാര്‍ഥ്യമല്ലെന്നും മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം 2200 കോടി രൂപ കുടിശിക നിലനില്‍ക്കുന്നുണ്ട്.
ജല അതോറിറ്റിയുടെയും ഒറ്റത്തവണ അറ്റകുറ്റപ്പണികളുടെയും കണക്കുകൂടി ചേര്‍ത്താല്‍ കുടിശിക 2800 കോടിയാവും.
പൊതുമാരാമത്ത് പ്രവൃത്തികളുടെ ഫെബ്രുവരി മാസത്തെ ബില്ലുകള്‍ പോലും ധനവകുപ്പില്‍ ഇതുവരെയായി എത്തിയിട്ടില്ല.
ഓരോമാസത്തെയും ബില്ലുകള്‍ തൊട്ടടുത്തമാസം 15നകം ധനവകുപ്പില്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാവണം.
കരാറുകാര്‍ ബാങ്കുകള്‍ക്കു പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി പ്രവര്‍ത്തന മൂലധനം സമാഹരിക്കുന്നതു തടഞ്ഞുകൊണ്ടുള്ള പൊതുമരാമത്ത് സെക്രട്ടറിയുടെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ചെറുതും വലുതുമായ എല്ലാ പ്രവൃത്തികളും ടെന്‍ഡര്‍ ചെയ്യാനും ടെന്‍ഡറില്‍ എല്ലാ കരാറുകാര്‍ക്കും തുല്യ അവസരം നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
എന്‍ജിനിയര്‍മാരുടെ മികവ് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, ചെറുകിട കരാറുകാരുടെ പ്രസക്തി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കരാറുകാര്‍ മേയ് മൂന്നിനു മുഖ്യമന്ത്രിക്കു ഭീമഹരജി നല്‍കുമെന്നും
സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് സി. രാജന്‍, സെക്രട്ടറി സി.പി ദിവാകരന്‍, ടി.എ അബ്ദുറഹ്മാന്‍, കെ.എം അജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."