കര്‍മ്മസേന നിലവില്‍ വന്നു; ഇനി മാലിന്യം തള്ളിയാല്‍ പിടിവീഴും
ചെറുവത്തൂര്‍: പൊതുസ്ഥങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ തിമിരി വാര്‍ഡില്‍ കര്‍മ്മസേന നിലവില്‍ വന്നു. ദേശീയപാതയോടു ചേര്‍ന്നു കിടക്കുന്ന ഞാണങ്കൈ പോലുള്ള സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് വ്യാപകമായതോടെയാണു നടപടി. ഞാണങ്കൈ മുതല്‍ കണ്ണാടിപ്പാറ വരെയുള്ള പാതയോരത്തു മാലിന്യം തള്ളുന്നതു വ്യാപകമായതോടെ സാനിറ്റേഷന്‍ കമ്മിറ്റി ഇന്നലെ ശുചീകരണത്തിനായി രംഗത്തിറങ്ങി. ഇതിനിടയിലാണ് അറവുമാലിന്യങ്ങള്‍ ഉള്‍പെടെ ഇവിടെ തള്ളുന്നതായി ശ്രദ്ധയില്‍ പെട്ടത്. മാലിന്യ നിക്ഷേപം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേരുമെന്നു വ്യക്തമായതോടെയാണു മാലിന്യം തള്ളുന്നവരെ കൈയോടെ പിടികൂടാന്‍ കര്‍മ്മസമിതി രൂപീകരിച്ചത്. രാപ്പകല്‍ ഭേദമില്ലാതെ ഇവരുടെ നിരീക്ഷണം വാര്‍ഡിനകത്തുണ്ടാകും. കല്‍നട, മനത്തടം എന്നിവിടങ്ങളിലും ജനപങ്കാളിത്തത്തോടെ ശുചീകരണം നടന്നു. വാര്‍ഡ് മെമ്പര്‍ ടി.വി കുഞ്ഞികൃഷ്ണന്‍, ജയറാം പ്രകാശ്, സലിം, സതി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."