HOME
DETAILS
MAL
മയക്കുമരുന്ന് കേസില്‍ ബി.ജെ.പി എം.പിയുടെ മകന് അറസ്റ്റില്‍
backup
March 14 2019 | 05:03 AM
മാന്ദ്ല: മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ സാമ്പത്യ ഉയ്ക്കെയുടെ മകന് രാജ ഉയ്ക്കെ ഉള്‍പ്പെടെ മൂന്നുപേരെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ്ചെയ്തു. 21 കാരനായ രാജക്കു പുറമെ അഭിഷേക് ലകദ (22), ഷാരൂഖ് ഖാന് (26) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ചൊവ്വാഴ്ച രാത്രിയോടെ മാന്ദ്ലയിലെ ദേവ്ദാര പ്രദേശത്തുവച്ചാണ് ഇവര്‍ പൊലിസിന്റെ വലയിലായത്. ഇവരില്‍ നിന്ന് മയക്കുമരുന്നിന്റെ 41 പായ്ക്കറ്റുകള്‍ കണ്ടെത്തിയതായി ജില്ലാ പൊലിസ് മേധാവി ആര്.എസ്.എസ് പരിഹാര്‍ പറഞ്ഞു. രാജ ഉയ്ക്കെയുടെ വസ്ത്രത്തിനുള്ളില്‍ മാത്രം 17 പായ്ക്കറ്റുകള്‍ കണ്ടെത്തി. മൂന്നുപേര്‍ക്കുമെതിരെ കേസെടുത്ത പോലീസ് ഇവരെ റിമാന്‍ഡ് ചെയ്തു.
ബി.ജെ.പിയുടെ പ്രധാന വനിതാ നേതാവായ സാമ്പത്യ, 2017ലാണ് രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."