യു.ഡി.എഫ് ഹര്‍ത്താല്‍: മലയോര മേഖലയില്‍ പൂര്‍ണം
അടിമാലി: യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മലയോര മേഖലയില്‍ പൂര്‍ണ്ണം. ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചില്ല.
വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. തോട്ടം മേഖലയില്‍ ഒരു വിഭാഗം തൊഴിലാളികള്‍ ജോലിക്കിറങ്ങി. മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിര്‍മാണ നിരോധനവും മരം മുറിക്കല്‍ നിയന്ത്രണവും നീക്കണമെന്നും പട്ടയഭൂ വിഷങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നുമാവശ്യപ്പെട്ടാണ് ഐക്യ ജനാധിപത്യമുന്നണി ജില്ലാ ഹര്‍ത്താല്‍ നടത്തിയത്. തൊടുപുഴ താലൂക്കിനെ ഹര്‍ത്താലില്‍നിന്നു ഒഴിവാക്കിയിരുന്നു.കെ. എസ്. ആര്‍. ടി. സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കട്ടപ്പന, കുമളി, നെടുങ്കണ്ടം, പീരുമേട്, വണ്ടിപ്പെരിയാര്‍, ഉപ്പുതറ തുടങ്ങിയ പ്രധാന ടൗണുകളില്‍ യു. ഡി. എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.കാര്‍ഷിക മേഖലയെ അവഗണിച്ച ഇടതുപക്ഷ സര്‍ക്കാര്‍ മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍മാണ നിരോധനത്തിലൂടെ കുടിയേറ്റ കര്‍ഷകരുടെ മൗലികാവകാശങ്ങള്‍ ഹനിക്കുകയാണെന്ന് കട്ടപ്പനയിലെ പ്രതിഷേധയോഗത്തില്‍ ഡി. സി. സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. നിരോധനങ്ങള്‍ പൂര്‍ണമായും എടുത്തുകളയണം. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണം. മഴയത്ത് ചോരാത്ത കൂരയില്‍ അന്തിയുറങ്ങാന്‍പോലും അനുവാദം നല്‍കാത്ത സര്‍ക്കാര്‍ മനുഷ്യത്വരഹിതമായ നയങ്ങളാണ് അനുവര്‍ത്തിക്കുന്നതെന്നും ഇബ്രാഹിംകുട്ടി കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ജനങ്ങളുടെ അര്‍ഹമായ അവകാശങ്ങള്‍ അനുവദിച്ചു നല്‍കുംവരെ ശക്തമായ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.നഗരത്തില്‍ നടത്തിയ പ്രകടനത്തില്‍ എ. ഐ. സി. സി അംഗം അഡ്വ. ഇ. എം ആഗസ്തി, യു. ഡി. എഫ് നേതാക്കളായ സി. പി മാത്യു, ജോയി വെട്ടിക്കുഴി, തോമസ് രാജന്‍, ടി. എസ് ബേബി, അഡ്വ. കെ. ജെ ബെന്നി, മനോജ് മുരളി, ജോയി പൊരുന്നോലി, നഗരസഭാ അധ്യക്ഷന്‍ അഡ്വ. മനോജ് എം. തോമസ്, ഫിലിപ്പ് മലയാറ്റ്, ബിജു ഐക്കര, തങ്കച്ചന്‍ വാലുമ്മേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."