HOME
DETAILS

വീണ്ടും പാകിസ്താന്‍ പ്രകോപനം

  
backup
April 12 2017 | 22:04 PM

%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0


ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷം താല്‍ക്കാലികമായി അടങ്ങിയ പാകിസ്താന്‍ വീണ്ടും പ്രകോപനവുമായി രംഗത്തുവന്നിരിക്കുകയാണ്. ചാരവൃത്തിക്കുറ്റം ആരോപിച്ച് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ബോധപൂര്‍വമായ പ്രകോപനമാണ്. ഇന്ത്യ-പാക് ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന വേളയില്‍ ഇത്തരം നടപടികള്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകാനേ ഉപകരിക്കൂ.
എല്ലാ നടപടിയും പാലിച്ചാണു കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചതെന്ന പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫിന്റെ വാദം മുഖവിലയ്‌ക്കെടുക്കാനാവില്ല. ബലൂചിസ്ഥാനില്‍ ചാരവൃത്തി നടത്തുന്നതിനിടയിലാണു കുല്‍ഭൂഷണ്‍ യാദവിനെ കസ്റ്റഡിയിലെടുത്തതെന്നാണു പാകിസ്താന്റെ നിലപാട്. സത്യത്തില്‍ അദ്ദേഹത്തെ ഇറാനില്‍നിന്നു തട്ടിക്കൊണ്ടുപോവുകയായിരുന്നു.
നാവികസേനയില്‍നിന്നു വിരമിച്ച ശേഷം വ്യവസായാവശ്യത്തിനായി രാജ്യാന്തര യാത്രകള്‍ നടത്തിവന്നയാളാണു കുല്‍ഭൂഷണ്‍ ജാദവ്. വ്യവസായാവശ്യത്തിനായി ഇറാനിലും പാകിസ്താനിലുമെല്ലാം അദ്ദേഹം പോയിട്ടുണ്ട്. അങ്ങനെയൊരാള്‍ എന്തു ചാരവൃത്തിയാണു നടത്തിയതെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്താനുള്ള ബാധ്യത പാകിസ്താനുണ്ട്. ജാദവിനെതിരേ ചുമത്തിയ കേസെല്ലാം പാകിസ്താന്‍ കെട്ടിച്ചമച്ചതാണ്.
ഇറാനില്‍നിന്നു 2016 മാര്‍ച്ച് മൂന്നിനാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ബലൂചിസ്ഥാനില്‍ വച്ചാണ് അറസ്റ്റ് ചെയ്തതെന്ന പാകിസ്താന്‍ വാദം കെട്ടിച്ചമച്ചതാണെന്നതിന് ഇതുതന്നെ തെളിവാണ്. കുല്‍ഭൂഷണ്‍ വധശിക്ഷയുമായി ബന്ധപ്പെട്ടു പാക് പ്രധാനമന്ത്രി നവാസ് ശരീഫ് നടത്തിയ പ്രസ്താവന മുഖവിലക്കെടുക്കാനാവില്ല. എല്ലാ അയല്‍ക്കാരുമായും നല്ല ബന്ധം ഊട്ടിയുറപ്പിക്കാനാണു പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു പാക് സൈനികനേതൃത്വം തെല്ലും വിലകല്‍പ്പിക്കുന്നുണ്ടാവില്ല.
പ്രധാനമന്ത്രി നവാസ് ശരീഫ് ഒരുവശത്തു സമാധാനത്തെക്കുറിച്ചും ഇന്ത്യയും പാകിസ്താനും സമാധാനപൂര്‍വമായ സഹവര്‍തിത്വം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറയുമ്പോള്‍ മറുവശത്ത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഭീകരരെ ഉപയോഗിച്ചു നുഴഞ്ഞുകയറ്റം നടത്തിയും കശ്മിരില്‍ വിധ്വംസകപ്രവര്‍ത്തനം നടത്തിയും തലവേദന സൃഷ്ടിക്കുകയാണു പാകിസ്താന്‍ സൈന്യം. സൈന്യത്തെ വരുതിയില്‍ നിര്‍ത്താന്‍ ത്രാണിയില്ലാത്ത പ്രധാനമന്ത്രിയാണു നവാസ് ശരീഫ്.
2016 ജനുവരിയിലാണു പഠാന്‍കോട്ടില്‍ സൈനികത്താവളത്തിനുനേരെ പാകിസ്താന്‍ ആക്രമണം നടത്തിയത്. ജനുവരി 15ന് ഇന്ത്യയും പാകിസ്താനും ഔദ്യോഗികമായി ചര്‍ച്ച നടത്താനിരിക്കെയാണ് ഈ ഭീകരാക്രമണം. 2016 ഡിസംബര്‍ 27 ന് അഫ്ഗാനിസ്താനില്‍നിന്നു മടങ്ങുംവഴി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഇത് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഒരു സൗമനസ്യ പ്രകടനം കൂടിയായിരുന്നു.
എന്നാല്‍, ഇത്തരം നീക്കങ്ങള്‍ ഇഷ്ടപ്പെടാതിരുന്ന പാക് സൈനികനേതൃത്വമാണു ജനുവരി 15ലെ ചര്‍ച്ച പൊളിക്കാനായി പഠാന്‍കോട്ടില്‍ ഭീകരാക്രമണം നടത്തിയത്. തുടര്‍ന്ന് 2016 ജൂണില്‍ ജമ്മുകശ്മിരിലെ പാംപോറിലും പാക് ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബ ഭീകരാക്രമണം നടത്തി. എട്ടു ജവാന്മാര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്കു മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയില്‍ എത്രയോ ഭീകരാക്രമണങ്ങളുണ്ടായി. നൂറുകണക്കിന് ജവാന്മാരെയാണ് ഇതുവഴി ഇന്ത്യക്കു നഷ്ടപ്പെട്ടത്.
ഒടുവില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്നാണു പാകിസ്താനില്‍നിന്നുള്ള ഭീകരാക്രമണങ്ങള്‍ക്ക് തെല്ല് അയവു വന്നതെങ്കിലും പാകിസ്താന്‍ അത്തരം കൃത്യങ്ങളില്‍നിന്നു പൂര്‍ണമായും പിന്മാറിയിട്ടില്ല. പാകിസ്താനെ സംബന്ധിച്ച് ഇന്ത്യ ഒരു ഉറച്ച തീരുമാനത്തിലെത്താത്തതാണു വീണ്ടുംവീണ്ടും ഇന്ത്യക്കെതിരേ പ്രകോപനവുമായി പാകിസ്താന്‍ വരുന്നത്. ഈ അഴകൊഴമ്പന്‍ നിലപാട് ബി.ജെ.പി സര്‍ക്കാര്‍ ഒഴിവാക്കേണ്ടിയിരിക്കുന്നു.
ഇപ്പോള്‍ കുല്‍ഭൂഷണ്‍ ജാദവിനെ തൂക്കികൊല്ലാന്‍ വിധിച്ചതും പാക് സൈനിക നേതൃത്വത്തില്‍ നിന്നുണ്ടായ പ്രകോപനമായി വേണം കാണാന്‍. ഇത്തരം ഭീഷണികളെ നേരിടാന്‍ ഇന്ത്യക്കു കഴിയുമെങ്കിലും അന്താരാഷ്ട്രസമൂഹങ്ങളുടെ പിന്തുണ ആര്‍ജിച്ച് നയതന്ത്രമാര്‍ഗത്തിലൂടെ കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഈ കാര്യത്തില്‍ ഇന്ത്യക്ക് അനിവാര്യവുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  9 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  9 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  9 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  9 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  9 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  9 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  9 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  9 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  9 days ago