HOME
DETAILS
MAL
മുംബൈയില്‍ നടപ്പാത തകര്‍ന്നു വീണ് അഞ്ച് മരണം : 34 പേര്‍ക്ക് പരുക്ക്
backup
March 14 2019 | 16:03 PM
മുംബൈ: മുംബൈ നഗരത്തില്‍ ഓവര്‍ ബ്രിഡ്ജ് നടപ്പാത തകര്‍ന്നു വീണ് അഞ്ച് മരണം
. 34 പേര്‍ക്ക് പരുക്ക്. ബ്രിഹാമുംബൈ മുന്‍സിപ്പല്‍ കോര്പറേഷന് കീഴില്‍ വരുന്നതാണ് തകര്‍ന്നു വീണ പാലം.
മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. അപൂര്‍വ പ്രഭു, രഞ്ജന താമ്പെ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇരുവരും ജി.ടി ആശുപത്രിയിലെ നഴ്സുമാരാണ്. ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പെട്ടത്. ചത്രപതി ശിവജി മഹാരാജ് ടെര്‍മിനലും ബിടി ലെയ്നും ബന്ധിപ്പിക്കുന്ന ഓവര്‍ ബ്രിഡ്ജാണ് തകര്‍ന്നു വീണത്.
വൈകിട്ട് ഏഴരയോടെയായിരുന്നു പാലം തകര്‍ന്നു വീണത്. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാമതാണ് മുംബൈയില്‍ പാലം തകര്‍ന്നു വീഴുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം അന്ധേരിയിലെ ജികെ ഗോഘലെ ഓവര്‍ ബ്രിഡ്ജും തകര്‍ന്നു വീണിരുന്നു. രണ്ട് പേര് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."