മുസ്‌ലിം ലീഗ് സ്ഥാപക ദിനാചരണം വെള്ളിയാഴ്ച മനാമയില്‍
പി. കെ ഫിറോസ് ബഹ്‌റൈനിലെത്തുന്നു
മനാമ: 'അഭിമാനകരമായ അസ്ഥിത്വം, രാജ്യസ്‌നേഹത്തിന്റെ എഴുപത്തി ഒന്നാണ്ട്' എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്‌ലിം ലീഗിന്റെ സ്ഥാപക ദിനം ബഹ്‌റൈനിലും സംഘടിപ്പിക്കുമെന്ന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് വി ജലീല്‍, ജനറല്‍ സെക്ര0ട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മാര്‍ച്ച് 15 വെള്ളിയാഴ്ച രാത്രി 7.3ഛ ന് മനാമ സാന്റോക്ക് ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യപ്രഭാഷകനായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പങ്കെടുക്കും.
വിഭജനാനന്തര ഇന്ത്യയില്‍ ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗത്തിന് അഭിമാനകരമായ അസ്ഥിത്വം നിലനിര്‍ത്തുന്നതിന്റെ പോരാട്ടത്തിനായി 1948 മാര്‍ച്ച് 10 ന് മദ്രാസിലെ രാജാജി ഹാളില്‍ പിറന്ന് വീണ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗെന്നും, അതിന്റെ ചരിത്രപരമായ ദൗത്യ നിര്‍വഹണത്തിന്റെ 71 ആണ്ടുകള്‍ പിന്നിടുന്ന ഘട്ടത്തില്‍ ഇന്നിന്റെ ആസുരതയില്‍ അലിഞ്ഞു പോയ നാനാത്വത്തില്‍ ഏകത്വം എന്ന ഭാരതീയ സങ്കല്‍പ്പം തിരിച്ചു പിടിക്കാന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ ഉണര്‍ന്നിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരമൊരു ആചരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഫാസിസത്തിന്റെ കടന്നു കയറ്റം സര്‍വ്വ മേഖലകളെയും പിടി മുറുക്കിയ ഈ ആധുനിക കാലഘട്ടത്തില്‍ നമുക്ക് നഷ്ടപ്പെട്ടു പോകുന്ന മതസൗഹാര്‍ദ്ദത്തിന്റെയും ജനാധിപത്യ പുന:സ്ഥാപനത്തിന്റെയും ഭരണഘടനാ സംരക്ഷണത്തിന് വേണ്ടിയുമുള്ള മുസ്‌ലിം ലീഗിന്റെ പോരാട്ടങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഘട്ടത്തില്‍ ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാപകദിനാചരണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും കെ. എം. സി. സി. ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് +97333982915
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."