HOME
DETAILS
MAL
അണ്ണാ ഡി.എം.കെ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തി
backup
July 11 2016 | 06:07 AM
കോയമ്പത്തൂര്‍: ചെന്നൈ കോര്‍പ്പറേഷനിലെ 21 ാം വാര്‍ഡ് അണ്ണാ ഡി.എം.കെ കൗണ്‍സിലര്‍ മുല്ലൈ ആര്. ജ്ഞാനശേഖരനെ (56) മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ട് അജ്ഞാതര്‍ വെട്ടി കൊലപ്പെടുത്തി.
മണലി ബസ് സ്റ്റാന്റിനടുത്ത് സുഹൃത്തിന്റെ ഗോള്‍ഡ് ലോണ്‍ സ്ഥാപനത്തിലിരുന്ന് സംസാരിച്ചുകൊണ്ടിരിക്കെ മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മെറ്റ് ധരിച്ചു എത്തിയ രണ്ടുപേര്‍ അരിവാള്‍കൊണ്ട് ദേഹമാസകലം വെട്ടുകയായിരുന്നു. ജ്ഞാനശേഖരന് സംഭവസ്ഥലത്തു തന്നെ മരിച്ചു.
നേരത്തെ മണലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. വ്യാപാര ഇടപാടിലെ തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നു പൊലിസ് കരുതുന്നു. യശോദയാണ് ഭാര്യ. അഞ്ചു മക്കളുണ്ട്. സമീപ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വച്ചു പൊലിസ് പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."