ഉപ്പള റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് സര്‍വിസ് തുടങ്ങി
ഉപ്പള: റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് സര്‍വിസുകള്‍ക്ക് തുടക്കം. ഇതോടെ കാലങ്ങളായുള്ള യാത്രക്കാരുടെ ആവശ്യമാണ് യാഥാര്‍ഥ്യമായത്.
കുരുഡപ്പദവില്നിന്ന് ഉപ്പള ബസ് സ്റ്റാന്‍ഡ് വരെ സര്‍വിസ് നടത്തിയിരുന്ന ജനപ്രിയ ബസും കനിയാലയില്‍ നിന്ന് ഉപ്പള ബസ് സ്റ്റാന്‍ഡ് വരെ സര്‍വിസ് നടത്തിയിരുന്ന പഞ്ചാംബിക ബസുമാണ് സര്‍വിസ് റെയില്‍വേ സ്റ്റേഷന് വരെ നീട്ടിയത്. കുരുഡപ്പദവില്‍ നിന്ന് രാാവിലെ 6:40 ന് പുറപ്പെടുന്ന ജനപ്രിയ ബസ് 7:30 നും കനിയാലയില്‍ നിന്ന് 6:50 ന് പുറപ്പെടുന്ന പഞ്ചാംബിക ബസ് 7:40 നും ഉപ്പള റെയില്‍വേ സ്റ്റേഷനിലെത്തും. 7:45 ന് കുരുഡപ്പദവിലേക്കുള്ള ജനപ്രിയ ബസും 7:50 ന് കനിയാലയിലേക്കുള്ള പഞ്ചാംബിക ബസും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തന്നെ ഉപ്പള ബസ് സ്റ്റാന്‍ഡ് വഴി തിരിച്ച് പോകും.
റെയില്‍വേ സ്റ്റേഷന് വരെയുള്ള യാത്ര സുഗമമാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച ജനപ്രിയ ബസ് ഉടമയായ ധന്‍രാജ് സുഭാഷ് നഗര്‍, ബസ് ജീവനക്കാരായ സന്തോഷ്, ഗണേഷ്, ജയപ്രകാശ് എന്നിവര്‍ക്കും പഞ്ചാംബിക ബസ് ഉടമയായ നാഗേഷ്, ബസ് ജീവനക്കാരായ ഗണേഷ, സൂര്യ, ധീരജ് എന്നിവര്‍ക്കും ഉപ്പള റെയില്‍വേ സ്റ്റേഷന് പരിസരത്തുവച്ച് സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. സ്വീകരണത്തിന് കണ്‍വീനര്‍ അസീം മണിമുണ്ട, ജോ. കണ്‍വീനര്‍മാരായ മുഹമ്മദ് നാഫി, ഇബ്രാഹിം ഡ്രീം പോയിന്റ്, യു.എം ഭാസ്കര എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."