മുക്ത്യാര്‍ വഴി വായ്പ നിര്‍ത്തലാക്കിയത് പിന്‍വലിക്കണമെന്ന് കരാറുകാര്‍
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള നിര്‍മാണ പ്രവൃത്തികള്‍ കരാറെടുക്കുന്നവര്‍ക്ക് ബാങ്കുകളില്‍ നിന്ന് മുക്ത്യാര്‍(പവര്‍ ഓഫ് അറ്റോര്‍ണി) നല്കി വായ്പ എടുക്കാനുള്ള അനുമതി നിര്‍ത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഓള് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
നോട്ട് പ്രതിസന്ധി മൂലം പ്രയാസമനുഭവിക്കുന്ന കരാറുകാരുടെ മേല്‍ മറ്റൊരു ഭാരം കൂടി കയറ്റിവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ വര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബാങ്കില്‍ നിന്ന് വായ്പയെടുക്കാനുള്ള പ്രധാന മാര്‍ഗമായിരുന്നു ഇത്.
സ്വന്തംസ്ഥലം ഈടുവച്ചശേഷം ഓരോ പ്രവൃത്തിയുടെയും മുക്ത്യാര്‍ ബാങ്കില്‍ സമര്‍പ്പിച്ചാല്‍ മാത്രമാണ് പണം ലഭിക്കുന്നത്.
ഇതാണ് നിര്‍ത്തലാക്കുന്നത്. ഏറ്റെടുത്ത പ്രവൃത്തികളുടെ പണം വര്‍ഷങ്ങളോളം കാത്തിരുന്ന ശേഷമാണ് നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ധനവകുപ്പ് ഏര്‍പ്പെടുത്തിയ ബില്‍ ഡിസ്കൗണ്ടിങ് സംവിധാനം വഴി 5.5 ശതമാനം പലിശ ബാങ്കുകള്‍ക്ക് നല്‍കിയാണ് വായ്പയെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."