ബംഗാളില്‍ നാശംവിതച്ച് ഉംപുന്‍: രാജ്യം ദുരന്തബാധിതരുടെ കൂടെയെന്ന് പ്രധാനമന്ത്രി
കൊല്‍ക്കത്ത: രാജ്യം മുഴുവനും ദുരന്തബാധിതര്‍ക്കൊപ്പമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള അവസരങ്ങള്‍ പാഴാക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
'ഉംപുന്‍ ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടു. ഈ പ്രതിസന്ധിഘട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും പശ്ചിമ ബംഗാളിനൊപ്പം നില്‍ക്കുന്നു.ദുരന്തത്തില്‍ നിന്ന് എത്രയും വേഗം മുക്തി നേടാന്‍ പ്രാര്‍ത്ഥിക്കുന്നു. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള ശ്രമം നടക്കുന്നു.' മോദി ട്വീറ്റില്‍ കുറിച്ചു. ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേന സംഘങ്ങള്‍ സജീവമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
https://twitter.com/narendramodi/status/1263384064616103937
https://twitter.com/narendramodi/status/1263384187949608961
പശ്ചിമബംഗാളിലെ സാഹചര്യം മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തയിരുന്നു.പശ്ചിമ ബംഗാള്‍ തീരത്ത് വീശിയടിച്ച ഉംപൂണ്‍ ചുഴലിക്കാറ്റ് കൊവിഡിനേക്കാള്‍ ഭീകരമാണ്. 'ഒരു ലക്ഷം കോടിരൂപയുടെ നാശനഷ്ടമെങ്കിലും സംസ്ഥാനത്ത് ഇതിനോടകം ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും എത്തിപ്പെടാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ഞങ്ങള്‍ക്ക് എല്ലാം പുനര്‍നിര്‍മ്മിക്കേണ്ടി വരും. ഈ സമയം ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് സഹായം ആവശ്യപ്പെടുകയാണ്. ദയവ് ചെയ്ത് ഇപ്പോള്‍ രാഷ്ട്രീയം കളിക്കരുത്. ഞങ്ങള്‍ക്ക് മാനുഷിക പരിഗണന ആവശ്യമാണ്' മമത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."