നിര്‍ധന കുടുംബത്തിന് സുപ്രഭാതം വാര്‍ത്ത തുണയായി
എരുമപ്പെട്ടി: വികലാംഗനായ ഗോപാലനും ഭാര്യ ജാനുവിനും സുപ്രഭാതം വാര്‍ത്ത തുണയായി.
കയറി കിടക്കാന്‍ സുരക്ഷിതമായൊരു വീടില്ലാത്ത ഈ നിര്‍ധന കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് വീട് അനുവദിച്ചു.
എരുമപ്പെട്ടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കുട്ടഞ്ചേരി നെല്ലിക്കുന്ന് കോളനിയിലെ നിലംപൊത്താറായ കുടിലിലാണ് കൊണ്ടത്തൊടി വികലാംഗനായ ഗോപാലനും ഭാര്യ ജാനുവും കഴിഞ്ഞിരുന്നത്.
കുടയും ചെരുപ്പും തുന്നി ഉപജീവനം നടത്തുന്ന ഈ വൃദ്ധ ദമ്പതികള്‍ക്ക് സുരക്ഷിതമായൊര് വീട് എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്നു.ഇതിനിടയിലാണ് സുപ്രഭാതം ഇവരുടെ ദുരിത ജീവിതം പുറംലോകത്തെ അറിയിച്ചത്.
വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ വി.സി ബിനോജ് മാസ്റ്റര്‍ ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്കാന് പരിശ്രമിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ അഞ്ചാം വാര്‍ഡിലെ പട്ടികയില്‍ ആദ്യത്തെ ഗുണഭോക്താവായി ഈ കുടുംബത്തെ പരിഗണിച്ചു.
തറവാട്ടില്‍ നിന്നും ലഭിച്ച മൂന്ന് സെന്റ് സ്ഥലത്ത് 300 സ്ക്വയര്‍ ഫീറ്റ് വീടാണ് നിര്‍മിക്കുന്നത്. വീടിന്റെ കുറ്റിയടി ചടങ്ങ് വി.സി. ബിനോജ് മാസ്റ്റര്‍ നിര്‍വഹിച്ചു. സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ സുപ്രഭാതം നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണെന്ന് ബിനോജ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."