HOME
DETAILS

മതമൈത്രിയുടെ പെരുമ കാട്ടി ക്ഷേത്ര ഭാരവാഹികള്‍ ഉറൂസ് നഗരിയില്‍

  
backup
April 12, 2017 | 10:54 PM

%e0%b4%ae%e0%b4%a4%e0%b4%ae%e0%b5%88%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f


കുന്നുംകൈ: മതസൗഹാര്‍ദ്ദത്തിന്റെ പെരുമ വിളിച്ചോതി പെരുമ്പട്ട താഴത്തിടം പാടാര്‍ കുളങ്ങര ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ ഉറൂസ് നടക്കുന്ന പെരുമ്പട്ട ജുമാ മസ്ജിദില്‍ എത്തി. അപൂര്‍വ സാഹോദര്യം കൊണ്ട് വര്‍ഷംതോറും  നടത്തിവരുന്ന ഉറൂസിന് അന്നദാനത്തിനായുള്ള അരി നല്‍കുന്നത്തിനു വേണ്ടിയാണു ക്ഷേത്ര  ഭാരവാഹികള്‍ പള്ളിയില്‍ എത്തിയത്.  ആറു ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസിന് ഇന്നലെ  തുടക്കം കുറിച്ചു. ഒ.ടി അഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി.
ഹംസ ഫൈസി മഖാം സിയാറത്തിനു നേതൃത്വം നല്‍കി. അബ്ദുല്‍ റഹ്മാന്‍ ഹുദവി, ഫക്രുദ്ദീന്‍ മുസ്‌ലിയാര്‍, എല്‍.കെ മുഹമ്മദ് കുഞ്ഞി, ടി.പി അബ്ദുല്‍ ഖരീം ഹാജി, ഹമീദ് ഹാജി, ടി.കെ മുഹമ്മദ് ഹാജി, മുസ്തഫ മൗലവി, ഒ.ടി അബൂബക്കര്‍ ഹാജി, അസ്ലം മൗലവി എന്നിവര്‍ പങ്കെടുത്തു. നാളെ രാത്രി ഉത്തരമേഖലാ ദഫ് മുട്ട് മത്സരം സംഘടിപ്പിക്കും.
ഞായറാഴ്ച  നടക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്ത സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ കൂട്ടുപ്രാര്‍ഥനക്ക്  നേതൃത്വം നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  15 days ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  15 days ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  15 days ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  15 days ago
No Image

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

Kerala
  •  15 days ago
No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  15 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  15 days ago
No Image

500 സ്വകാര്യബസുകൾ നിരത്തൊഴിയുന്നു; ജി-ഫോം നൽകി നാളെ മുതൽ സർവിസ് നിർത്തും

Kerala
  •  15 days ago
No Image

സെൻസെസ്: സെൽഫ് എന്യൂമറേഷന്‍ ഇന്ന് അവസാനിക്കും

Kerala
  •  15 days ago
No Image

നിയന്ത്രണം നീങ്ങിയെങ്കിലും വിലക്കുറവില്ലാതെ വിപണി; വിലക്കയറ്റത്തിൽ ഒന്നാമത്; വരുമാനത്തിൽ മെല്ലെപ്പോക്ക്

Kerala
  •  15 days ago