ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ
അബുദബി: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് വലിയ ദുരന്തം നേരിടുന്ന ഘാനയ്ക്ക് അടിയന്തര മാനുഷിക ദുരിതാശ്വാസ സഹായങ്ങൾ പ്രഖ്യാപിച്ച് യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക നിർദ്ദേശപ്രകാരം 'യുഎഇ എയ്ഡ് ഏജൻസി' വഴിയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ദുരന്തബാധിതർക്ക് ആവശ്യമായ അവശ്യഭക്ഷണ സാധനങ്ങളും താത്കാലിക പാർപ്പിട സാമഗ്രികളും യുഎഇ എത്തിച്ചുനൽകും.
യുഎഇ സഹായ ഏജൻസിയുടെ കണക്കുകൾ പ്രകാരം പ്രകൃതിദുരന്തം രാജ്യത്തുടനീളം വലിയ നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ ഇതുവരെ 45 പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിൽ
പ്രകൃതിദുരന്തങ്ങളും മാനുഷിക പ്രതിസന്ധികളും ഉണ്ടാകുമ്പോൾ ലോകരാജ്യങ്ങളെ സഹായിക്കുന്നതിനുള്ള യുഎഇയുടെ ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടിയെന്ന് യുഎഇ സഹായ ഏജൻസി ചെയർമാൻ ഡോ. താരിഖ് അഹമ്മദ് അൽ അമേരി പറഞ്ഞു.
കൂടുതൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ യുഎഇ എയ്ഡ് ഏജൻസി ടീമുകൾ ഘാനയിലെ പ്രാദേശിക പങ്കാളികളുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും ഘാന സർക്കാരിനും യുഎഇ അനുശോചനം രേഖപ്പെടുത്തി.
The UAE has dispatched emergency humanitarian aid to flood-affected Ghana, supporting relief efforts with essential supplies for affected communities as authorities respond to widespread damage and displacement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."