ഒറ്റപ്പാലത്തും കൊല്ലങ്കോട്ടും വന്‍ കഞ്ചാവ് വേട്ട
ഒറ്റപ്പാലം: പാലക്കാട്, തൃശൂര്‍ ജില്ല കേന്ദ്രീകരിച്ച് മൊത്തമായി കഞ്ചാവ് വിതരണത്തിനെത്തിയ തമിഴ്‌നാട് സ്വദേശിയെ ഒറ്റപ്പാലം പൊലിസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട്, തേനി, പെരിയകുളം സ്വദേശി സുരേഷ് കുമാര്‍( 38 )ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 12.59 കിലോയോളം ഉണക്കക്കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 6 ലക്ഷം രൂപയോളം വില വരും.
ആന്ധ്ര - ഒറീസ്സ സംസ്ഥാനങ്ങളില്‍ നിന്നും മൊത്തമായി കൊണ്ടുവരുന്ന കഞ്ചാവ് കമ്പം തേനി മേഖലയില്‍ സൂക്ഷിക്കുകയും അവിടെ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ആവശ്യാനുസരണം എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ട്രെയിന്‍ മാര്‍ഗ്ഗമാണ് ഒറ്റപ്പാലത്ത് കഞ്ചാവ് കൊണ്ടുവന്നത്. ഒരു ചെറിയ പാക്കറ്റ് കഞ്ചാവിന് 300 മുതല്‍ 500 രൂപ വരെയാണ് ചില്ലറ വില.സ്‌കൂള്‍, കോളജ്, വിദ്യാര്‍ഥികളും , അന്യസംസ്ഥാന ത്തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്.പിടിയിലായ സുരേഷ് നേരത്തെ മധുര, തേനി എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള കേസ്സില്‍ പിടിയിലായിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഞ്ചാവിന്റെ ഉറവിടത്തെ സംബന്ധിച്ച് പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്, തുടരന്വേഷണം നടന്നു വരികയാണ്.
പാലക്കാട് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദ്ദേശാനുസരണം, ഷൊര്‍ണ്ണൂര്‍ ഡി.വൈ.എസ്.പി മുരളീധരന്‍ , ഒറ്റപ്പാലം സി.ഐഅബ്ദുള്‍ മുനീര്‍, എസ്.ഐ. മാരായ എം.സുജിത്, സുധീഷ് കുമാര്‍, രാജേഷ് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ . ജലീല്‍, വിനോദ്.ബി.നായര്‍, എം.എ. സജി, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍ രാജീദ്, ഷാജഹാന്‍, ഹരിപ്രസാദ്, എസ്.ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് വേട്ടയില്‍ പങ്കെടുത്തത്.
കൊല്ലങ്കോട്: നാല് കിലോ കഞ്ചാവുമായി വിദ്യാര്‍ഥി ഉള്‍പെടെ മൂന്നു പേര്‍ പിടിയില്‍. തിരൂര്‍ സ്വദേശികളായ പുത്തൂര്‍ പടിഞ്ഞാറെക്കര, പാണ്ടായി ,പള്ളിത്താഴത്ത് വീട്ടില്‍ ഷെഫീഖ് (24) ,തൃക്കണ്ടിയൂര്‍ ഓളിയില്‍ വീട്ടില്‍ റാഷിദ്(20) , തൃക്കണ്ടിയൂര്‍ നാളിപറമ്പ് വീട്ടില്‍ സെയ്ഫുദ്ദീന്‍ (22) എന്നിവരാണ് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ പിടിയിലായത്.
മധുര - എറണാകുളം ഡീലക്‌സ് ബസില്‍ ട്രാവല്ലര്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കടത്തിയത്. ഇതില്‍ സൈഫുദീന്‍ മംഗലാപുരം എന്‍ജിനീയറിങ്ങ് കോളജില്‍ റേഡിയോളജിസ്റ്റ് കോഴ്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.സജീവ്കമാര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."