ഇന്ത്യയ്ക്ക് മികച്ച തുടക്കം
സെന്റ് കിറ്റ്സ്: വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ ആദ്യ ദ്വിദിന സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. വെസ്റ്റിന്‍ഡീസ് പ്രസിഡന്റ്സ് ഇലവനെതിരേ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തിട്ടുണ്ട്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ലോകേഷ് രാഹുല്‍(50) ശിഖര്‍ ധവാന്(51) ഓപണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 93 റണ്‍സ് ചേര്‍ത്തു. ധവാന് 90 പന്തില്‍ ഏഴു ബൗണ്ടറിയടക്കമാണ് അര്‍ധസെഞ്ച്വറി തികച്ചത്. രാഹുലിന്റെ ഇന്നിങ്സില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്സറുമുണ്ടായിരുന്നു. ധവാനും രാഹുലും റിട്ടയേര്‍ഡ് ഔട്ടാവുകയായിരുന്നു. അമ്പയറുടെ അനുമതിയില്ലാതെ കളിക്കളത്തില്‍ നിന്ന് പിന്‍വാങ്ങിയാല്‍ എതിര് ടീമിന്റെ ക്യാപ്റ്റന്റെ അനുവാദമില്ലാതെ അയാള്‍ക്ക് കളി പുനഃരാരംഭിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് റിട്ടയേര്‍ഡ് ഔട്ട് എന്നത്.
ധവാന് പുറത്തായശേഷം എത്തിയ ടീം നായകന് വിരാട് കോഹ്ലി(14) പരാജയപ്പെട്ടു. ചേതേശ്വര്‍ പുജാര(34) ഒരറ്റത്ത് നിന്ന് പൊരുതിയെങ്കിലും അധികം മുന്നോട്ടു പോവാന്‍ സാധിച്ചില്ല. അജിന്‍ക്യ രഹാനെ(5)യും വൈകാതെ മടങ്ങി. എന്നാല്‍ നിലയുറപ്പിച്ച് കളിച്ച രോഹിത് ശര്‍മ(54*) വ്യദ്ധിമാന്‍ സാഹ(22) അമിത് മിശ്ര(18*) എന്നിവരുടെ കൂട്ടുകെട്ട്് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. വിന്‍ഡീസ് ബോര്‍ഡ് ഇലവനു വേണ്ടി ജോമല്‍ വാരിക്കന് രണ്ടു വിക്കറ്റ് വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."