HOME
DETAILS

പന്ത്രണ്ടാം സൂഖ് ഉക്കാദ് മേളക്ക് ബുധനാഴ്ച തുടക്കമാവും

  
backup
June 26 2018 | 15:06 PM

45654643621312


ജിദ്ദ: നാളെ ആരംഭിക്കുന്ന തായിഫിലെ സൂഖ് ഉക്കാദ് മേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നൂറ്റാണ്ടുകളുടെ സംസ്‌കാരത്തിന്റെ കഥ പറയുന്ന ഉക്കാദ് മേള സഊദി അറേബ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക മേളകളിലൊന്നാണ്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന് വേണ്ടി രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ഉക്കാദ് മേളയുടെ പ്രചരണാര്‍ഥം രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വിവിധ പരിപാടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഉക്കാദ് മേളയുടെ പ്രചരണാര്‍ഥം ആദ്യമായാണ് വിവിധ മേഖലകളില്‍ വ്യത്യസ്ത സാംസ്‌കാരിക വിനോദ പൈതൃക പരിപാടികള്‍ അരങ്ങേറുന്നത്. തായിഫിലെ ചരിത്ര പുരാതന സ്ഥലമായ സൂഖ് ഉക്കാദ് സന്ദര്‍ശിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പൈതൃക, വിനോദ, സാംസ്‌കാരിക പരിപാടികള്‍ നടക്കും.

മക്ക, ജിദ്ദ, അല്‍ബാഹ, റിയാദ്, തായിഫ്, കിഴക്കന്‍മേഖലകളിലും വിവിധങ്ങളായ പരിപാടികളാണ് മേളയുടെ പ്രചരണാര്‍ഥം ആവിഷ്‌കരിച്ചിരിക്കുന്നത്. ഒട്ടക കാഫിലകള്‍, കുതിരയോട്ടം, പരമ്പരാഗത നൃത്തങ്ങള്‍ തുടങ്ങിയ ഇതിലുള്‍പ്പെടും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സാഹിത്യകാരന്മാര്‍, ബിദ്ധിജീവികള്‍, കവികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ചിന്തകന്‍ന്മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ പങ്കെടുക്കും.

സെമിനാറകള്‍, പ്രഭാഷണങ്ങള്‍, രാജ്യാന്തര പ്രദര്‍ശനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ക്കും മേള വേദിയാകും. ദേശിയ പൈതൃക ടൂറിസം വകുപ്പ് മേധാവി സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മേല്‍നോട്ടത്തിലാണ് ആഘോഷം നടക്കുന്നത്. മേള ജുലൈ 13 ന് പരിസമാപ്തിയാകും.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago