അഹ്മദ് നജാദ് വീണ്ടും മത്സരിക്കുന്നു
തെഹ്റാന്: മുന്‍ ഇറാന് പ്രസിഡന്റ് മഹ്മൂദ് അഹ്മദ് നിജാദ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. മെയ് 19ന് നടക്കുന്ന ഇറാന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നജാദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഇയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നേരത്തെ നജാദ് വ്യക്തമാക്കിയിരുന്നു. പകരം, മുന്‍ വൈസ് പ്രസിഡന്റ് ഹാമിദ് ബാഖയിയെ പിന്തുണക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിറകെയാണ് അപ്രതീക്ഷിത നീക്കം നടത്തിയത്.
എന്നാല്‍, ഖാംനഇയുടെ നിര്‍ദേശം നിരോധനമല്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തന്റെ ധാര്‍മികമായ വാഗ്ദാനം ലംഘിക്കില്ലെന്നും നജാദ് പ്രതികരിച്ചു. ഹാമിദ് ബാഖയിക്കുള്ള പിന്തുണയായാണു താന്‍ തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് തവണ ഇറാന് പ്രസിഡന്റായ നജാദ് 2013 ഓഗസ്റ്റിലാണ് അധികാരമൊഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."