മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം: സ്വകാര്യ ആശുപത്രികളിലെ 80% ചികിത്സാസൗകര്യം സര്‍ക്കാര്‍ ഏറ്റെടുത്തു
മുംബൈ: കൊവിഡ് മൂലമുണ്ടായ അതീവ ഗുരുതര സാഹചര്യം നേരിടാന്‍ സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍. ഓഗസ്റ്റ് 31 വരെ സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 40000 നു മുകളിലെത്തിയതോടെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
രാജ്യത്തെ മൂന്നിലൊന്ന് കൊവിഡ് 19 കേസുകളും മഹാരാഷ്ട്രയിലാണ്. വ്യാഴാഴ്ച രാത്രി ഇറങ്ങിയ ഉത്തരവു പ്രകാരം സ്വകാര്യ ആശുപത്രിയിലെ ചികിത്സയുടെ ചെലവും രോഗികള്‍ക്ക് പരമാവധി എത്ര രൂപയുടെ ബില്‍ നല്‍കാനാകുമെന്നതും സര്‍ക്കാരാണ് തീരുമാനിക്കുക. ബാക്കി 20% കിടക്കകളില്‍ എത്ര രൂപ ബില്‍ ചെയ്യണമെന്നത് ആശുപത്രികള്‍ക്കു തീരുമാനിക്കാം.
ബാക്കിയുള്ളവ ഐസലേഷനും വാര്‍ഡുമുള്‍പ്പെടെ പരമാവധി 4000 രൂപ മാത്രമേ ബില്‍ നല്‍കാനാകൂ. വെന്റിലേറ്റര്‍ ഉപയോഗിക്കാതെ ഐസിയുവില്‍ കഴിഞ്ഞാല്‍ ദിവസവും 7,500 രൂപയും വെന്റിലേറ്റര്‍ ഉപയോഗിച്ച് ഐസിയുവില്‍ കഴിഞ്ഞാല്‍ ദിവസം 9000 രൂപയും ആശുപത്രികള്‍ക്ക് ഈടാക്കാം. അര്‍ബുദ ചികിത്സ ഉള്‍പ്പെടെയുള്ള 270 വിവിധ ചികിത്സാ രീതികള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമുള്ള തുകയും നിശ്ചയിച്ചു.
സ്വകാര്യ ആശുപത്രി ജീവനക്കാര്‍ കൃത്യമായി സേവനത്തിനെത്തിച്ചേരണമെന്നും സര്‍ക്കാര്‍ നിഷ്‌കര്‍ച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ തീരുമാനവുമായി സഹകരിക്കുമെന്ന് സ്വകാര്യആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."