കേരളത്തിലെ സിമന്റ് വില: പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
എറണാകുളം: കര്‍ണാടകയില്‍ 330 രൂപയും തമിഴ്നാട്ടില്‍ 360 രൂപയും വിലയുള്ള ബ്രാന്റഡ് സിമന്റിന് കേരളത്തില്‍ 420 രൂപ ഈടാക്കുന്നതിനെ കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടു.
ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യന് നല്കിയ പരാതിയിലാണ് നടപടി. ചാക്കൊന്നിന് 60 രൂപ വരെ വര്‍ധിച്ചതോടെ നിര്‍മാണമേഖല സ്തംഭിച്ചതായി പരാതിയില്‍ പറയുന്നു. മാസം 1.6 കോടി ചാക്ക് സിമന്റാണ് കേരളത്തില്‍ വില്കുന്നത്. 560 കോടിയുടേതാണ് വ്യാപാരം. ചാക്കൊന്നിന് 50 രൂപ കൂട്ടിയാല്‍ കമ്പനികള്‍ക്ക് 80 കോടി രൂപ അധികം ലഭിക്കുമെന്ന് പരാതിയില്‍ പറയുന്നു. ചരക്ക് സേവന നികുതി നടപ്പാക്കിയിട്ടും സിമന്റിന്റെ വില കുറഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."