ഉംപുന്‍: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ബംഗാളില്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മമത
കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റിന്റ ദുരന്തവ്യാപ്തി പരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളില്‍. പശ്ചിമബംഗാളിലേയും ഒഡീഷയിലേയും ദുരന്തബാധിത മേഖലകളില്‍ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തും.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇരുവരും അദ്ദേഹത്തോടൊപ്പം ആകാശനിരീക്ഷണം നടത്തും. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്, ബാബുല്‍ സുപ്രിയോ, പ്രതാപ് ചന്ദ്ര സാരംഗി, ദേബശ്രീ ചൗധരി എന്നിവരും എത്തിയിട്ടുണ്ട്.
അതേസമയം, ഉംപുന്‍ ചുഴലിക്കാറ്റിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. ചുഴലിക്കാറ്റില്‍ ബംഗാളില്‍ 80 പേര് മരിച്ചതായി മമത അറിയിച്ചു.
ബുധനാഴ്ച തലസ്ഥാനമായ കൊല്‍ക്കത്ത ഉള്‍പ്പെടെ ബംഗാളിന്റെ പല ഭാഗങ്ങളിലും ചുഴലിക്കാറ്റ് കനത്ത നാശമാണുണ്ടാക്കിയത്. ആയിരക്കണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും മരങ്ങളും വൈദ്യുത തൂണുകളും പിഴുതെറിയുകയും ചെയ്തു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘവും ഇന്ന് ബംഗാളിലെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."