ഇമാന്‍ അഹമ്മദിന്റെ ശരീര ഭാരം 242 ആയി കുറച്ചു
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ യുവതിയായ ഇമാന്‍ അഹമ്മദിന്റെ ഭാരം പകുതിയായി കുറച്ചു. ഈജിപ്തുകാരിയായ ഇവരെ ചികിത്സക്കായി മുംബൈയില്‍ എത്തിക്കുമ്പോള്‍ 500 കിലോ ആയിരുന്നു ഭാരമെങ്കില്‍ ഇപ്പോള്‍ 242 കിലോയായി ഭാരം കുറയ്ക്കാനായതായി യുവതിയെ ചികിത്സിക്കുന്ന സെയ്ഫീ ആശുപത്രിയിലെ ഡോ. മുഫസല്‍ ലക്ഡവാല അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 11നാണ് പ്രത്യേക വിമാനത്തില്‍ ഇമാനെ മുംബൈയില്‍ എത്തിച്ചത്. അന്നത്തെ ഭാരം ഏതാണ്ട് 500 കിലോ ആയിരുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് അവര്‍ക്ക് ആശുപത്രിയില്‍ നല്‍കിയിരുന്നത്.
ഇതിനുപുറമെ സൈക്കോതെറാപ്പിയും നല്‍കിയിരുന്നു. ഭക്ഷണ ക്രമീകരണം കര്‍ശനമായി പാലിച്ചതോടെ 75 ശതമാനത്തോളം വയറിന്റെ ഭാരം കുറയ്ക്കാനായി. മാര്‍ച്ച് 29ന് നടത്തിയ പരിശോധനയില്‍ 340 കിലോഗ്രാം ആയിരുന്നു ശരീര ഭാരം. കേവലം 13 ദിവസത്തെ ചികിത്സയിലാണ് ഭാരം 242 ആയി കുറക്കാനായതെന്ന് ഡോക്ടര്‍ അറിയിച്ചു.
ശരീരഭാരം കുറയുന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണെന്നും 150 കിലോ ആയി ചുരുങ്ങിയാല്‍ ശസ്ത്രക്രിയക്ക് വിധേയയാക്കാനാകുമെന്നും ഡോക്ടര്‍ അറിയിച്ചു. ശരീരഭാരം പെട്ടെന്ന് കുറയുന്നത് ഇമാന്റെ ആരോഗ്യ സ്ഥിതിയിലും മെച്ചപ്പെട്ട ഫലമാണ് ഉണ്ടാക്കുന്നത്. ഹൃദയം, വൃക്ക, ശ്വാസകോശം എന്നിവയുടെയെല്ലാം പ്രവര്‍ത്തനം നിയന്ത്രണ വിധേയമാണ്. എന്നിരുന്നാലും അവര്‍ക്ക് ഇപ്പോഴും എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുന്ന അവസ്ഥയായിട്ടില്ല. ശരീരത്തിന്റെ വലതുഭാഗം തളര്‍ന്ന അവസ്ഥയിലാണ്. തലച്ചോറിനുണ്ടായ തകരാറാണ് ഇതിന് കാരണമെന്ന് ഡോ. ലക്ഡവാല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."