HOME
DETAILS

മുഖാവരണ നിരോധനത്തിന് ഡച്ച് പാര്‍ലമെന്റിന്റെ അംഗീകാരം

  
backup
June 26 2018 | 18:06 PM

dutch

ആംസ്റ്റര്‍ഡാം: മുഖാവരണ നിരോധനത്തിന് ഡച്ച് ഉപരിസഭയുടെ അംഗീകാരം. സര്‍ക്കാര്‍ ഓഫിസുകള്‍, സ്‌കൂള്‍ ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ മുഖാവരണം ധരിക്കുന്നതിനെതിരേയുള്ള ബില്ലാണ് പാര്‍ലമെന്റ് പാസാക്കിയത്. 2016ല്‍ അധോസഭയുടെ അംഗീകാരം ലഭിച്ച ബില്ലാണ് ഉപരിസഭയില്‍ ബില്ലിനിട്ടത്. ബുര്‍ഖ ഉള്‍പ്പെടെയുള്ള മുഖം മറക്കുന്ന മുഴുവന്‍ വസ്ത്രങ്ങളും നിരോധിക്കാനുള്ള ശ്രമമായിരുന്നു അന്ന് നടന്നത്. സ്‌കൂള്‍, ആശുപത്രി ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളുടെ സുരക്ഷക്കായാണ് ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് ബില്ല് കൊണ്ടുവന്നവരുടെ വാദം. 

എന്നാല്‍ ഇസ്‌ലാം മത വിശ്വാസികളെ മാത്രം ലക്ഷ്യമാക്കിയുള്ള നിയമനിര്‍മാണമാണിതെന്നും നിഖാബ്, ബുര്‍ഖ ഉള്‍പ്പെടെയുള്ളവ നിരോധനിക്കാനുള്ള ശ്രമമാണിതെന്നുമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇസ്‌ലമിക മത വിശ്വാസ പ്രകാരം മുഖ ആവരണം നടത്തുന്നതിന് വിലക്കുകളൊന്നുമില്ലെന്ന് 2015ല്‍ ചേര്‍ന്ന ഡച്ച് ഭരണഘടനാ ഉപദേശക സമിതി വ്യക്തമാക്കിയിരുന്നു. മതവിശ്വസ സ്വാതന്ത്ര്യത്തെ ഹനിക്കാനാവില്ലെന്നായിരുന്നു സമിതിയുടെ അഭിപ്രായം. ഇത് അവഗണിച്ചുകൊണ്ടാണ് ഇരു സഭകളിലും മുഖാവരണം നിരോധിക്കാനുള്ള ബില്ലില്‍ വോട്ടെടുപ്പ് നടത്തിയത്. ഡച്ച് നിയമ പ്രകാരം പൊതുഗതാഗത സര്‍വിസിലും സ്‌കൂളുകളിലും മുഖാവരണം ധരിക്കുന്നതിന് വിലക്കുണ്ട്. ബെല്‍ജിയം, ഫ്രാന്‍സ്, ഡന്മാര്‍ക്ക്, സ്‌പെയില്‍ തുടങ്ങിയ രാജ്യങ്ങളില്‍ മുഖാവരണം ധരിക്കുന്നതിനെതിരേ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago