HOME
DETAILS
MAL
ഉംപുന്‍: ബംഗാളിന് 1000 കോടി ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
backup
May 22 2020 | 11:05 AM
കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാളിന് 1000 കോടി അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചുഴലിക്കാറ്റില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദുരന്തബാധിത മേഖലകളില്‍ വ്യോമനിരീക്ഷണം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
പതിനൊന്ന് മണിയോടെയാണു പ്രധാനമന്ത്രി കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും ചേര്‍ന്ന് സ്വീകരിച്ചു.
ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നും 80 പേര്‍ക്ക് ജീവന് നഷ്ടമായെന്നും മമതാ ബാനര്‍ജി പ്രധാനമന്ത്രിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."