HOME
DETAILS
MAL
ഓഫിസിലെ ബോര്‍ഡുകള്‍ മലയാളത്തിലാക്കണമെന്ന്
backup
April 12 2017 | 23:04 PM
കോഴിക്കോട്: മലയാള ഭാഷ സംരക്ഷിക്കുന്നതിന് പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി മലയാള ദേശീയവേദി സംഘടിപ്പിച്ച സെമിനാര്‍ സ്വാഗതം ചെയ്തു. സര്‍ക്കാര്‍ ഓഫിസുകളിലെ ബോര്‍ഡുകള്‍ മലയാളത്തിലാക്കണമെന്നും സെമിനാറില്‍ ആവശ്യപ്പെട്ടു. അഡ്വ. പി. ഗിരീഷ്കുമാര്‍ മലയമ്മ അധ്യക്ഷനായി.
രാമദാസ് വേങ്ങേരി, ചെറിയാന് തോട്ടുങ്കല്‍, ടി. രാധാകൃഷ്ണന് നായര്‍, കെ.പി റീന കുമാരി, ടി. രാജന്, പി. മോഹനന് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."