വിഷു-ഈസ്റ്റര്‍ പച്ചക്കറി വിപണികള്‍ക്ക് തുടക്കം
മുക്കം: കാരശ്ശേരി പഞ്ചായത്തിന്റേയും മുക്കം കൃഷിഭവന്റേയും നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 'വിഷുകണി' വിഷു-ഈസ്റ്റര്‍ വിപണന ചന്തക്ക് മുക്കത്ത് തുടക്കമായി.
മാര്‍ക്കറ്റ് വിലയുടെ മുപ്പത് ശതമാനത്തിലധികം വിലക്ക് കര്‍ഷകരില്‍ നിന്നു പച്ചക്കറികള്‍ ശേഖരിച്ച് മാര്‍ക്കറ്റ് വിലയില്‍ ഇരുപത് ശതമാനം വില കുറച്ചാണ് പൊതു ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. കാരശ്ശേരി പഞ്ചായത്ത് ഓഫിസിനു സമീപം ഒരുക്കിയ വിപണന കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.പി ജമീല, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ള കുമാരനെല്ലൂര്‍, ലിസി സ്‌കറിയ, സജി തോമസ്, വാര്‍ഡ് അംഗങ്ങളായ എം.ടി അഷ്‌റഫ്, സുബൈദ മാളിയേക്കല്‍, സുനില കണ്ണങ്കര, റുബീന കണ്ണാട്ടില്‍, ശിഹാബുദ്ധീന്‍, സവാദ് ഇബ്രാഹിം, കൃഷി ഓഫിസര്‍ ശുഭ, കൃഷി അസിസ്റ്റന്റുമാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോടഞ്ചേരി: പഞ്ചായത്ത് ക്യഷിഭവന്‍, ഹോര്‍ട്ടികോര്‍പ്പ്, കോടഞ്ചേരി ജൈവകര്‍ഷക കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിഷു ഈസ്റ്റര്‍ പഴം പച്ചക്കറി വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുത്ത കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ അധിക വിലയ്‌ക്കെടുത്ത് വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വില്‍ക്കുന്നത്. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ചിന്ന അശോകന്‍ ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ടെസ്സി ഷിബു, വാര്‍ഡ് അംഗങ്ങളായ കുമാരന്‍ കരിമ്പില്‍, ഷിജി വാവലുകുന്നേല്‍, ജെസ്സി പിണക്കാട്ട് കാര്‍ഷിക വികസന സമിതി അംഗങ്ങളായ അബ്ദുറഹിമാന്‍ കുട്ടി, കേശവന്‍ കാരയില്‍, ഇബ്രാഹിം നെട്ടൂര്‍, പ്രിന്‍സ് പുത്തങ്കണ്ടത്തില്‍ കോടഞ്ചേരി പച്ചക്കറി ക്ലസ്റ്റര്‍ അംഗങ്ങളായ ഹരിതമിത്ര പൗലോസ് കൊടക്കപറമ്പില്‍, വര്‍ഗീസ് തൊട്ടാമറ്റത്തില്‍, സാബു തെക്കേടത്ത്, സജി കണ്ടത്തില്‍ കൃഷി ഓഫിസര്‍ കെ.എ ഷബീര്‍ അഹമ്മദ്, മിഷേല്‍ ജോര്‍ജ്, കെ. രാജേഷ് , കെ.പി സലീന എന്നിവര്‍ പങ്കെടുത്തു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."