കൊടുവള്ളി നഗരസഭയില്‍ വാര്‍ധക്യ പെന്ഷന് തീര്‍പ്പാക്കാന്‍ നടപടി
കൊടുവള്ളി: കൊടുവള്ളി നഗരസഭയില്‍ കെട്ടിക്കിടക്കുന്ന വാര്‍ധക്യകാല പെന്ഷന് അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ക്ലര്‍ക്കുമാരെ ചുമതലപ്പെടുത്തിയതായും ഒരാഴ്ചക്കകം പെന്ഷന് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എ.പി മജീദ് മാസ്റ്റര്‍ അറിയിച്ചു.
പുതിയ അപേക്ഷകര്‍ തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കുന്ന ദിവസം തന്നെ പരിശോധിച്ച് പെന്ഷന് അനുവദിക്കുന്നതിനുള്ള നടപടികളും കൈകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. 700 ഓളം ക്ഷേമ പെന്ഷന് അപേക്ഷകള്‍ നഗരസഭാ ഓഫിസില്‍ മാസങ്ങളായി കെട്ടിക്കിടക്കുന്നുവെന്ന വാര്‍ത്ത സുപ്രഭാതം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള ജീവനക്കാര്‍ക്ക് പ്രത്യേക ചുമതല നല്കി പെന്ഷന് അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ നഗരസഭ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."