മക്കള്‍ക്ക് സ്ത്രീധനമായി ഒന്നരക്കോടി: ചായക്കടക്കാരന് ആദായനികുതി വകുപ്പിന്റെ നോട്ടിസ് video
ജയ്പൂര്‍: മക്കളുടെ വിവാഹത്തിന് ഒന്നരക്കോടി സ്ത്രീധനം നല്‍കിയ ചായക്കടക്കാരന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ഭീവാഡിയിലാണ് സംഭവം. ചായക്കടക്കാരനായ ലീല രാം ഗുജ്ജാര്‍ ആണ് തന്റെ പെണ്‍മക്കളുടെ വിവാഹം 1.51 കോടി രൂപ സ്ത്രീധനം നല്‍കി നടത്തിയത്. ഏപ്രില്‍ അഞ്ചിനായിരുന്നു വിവാഹം.
ആറ് പെണ്‍മക്കളുടെ വിവാഹമാണ് നടന്നത്. ഒരു വേദിയില്‍ വെച്ചായിരുന്നു വിവാഹം. ഇവരില്‍ നാലുപേര്‍ പതിനെട്ടു വയസ്സിന് താഴെയുളളവരാണ്.
ആണ്‍വീട്ടുകാരുടെ മുന്നില്‍ വെച്ച് രാം ഗുജ്ജാര്‍ പണം എണ്ണുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇക്കാര്യം പൊലിസിന്റെ ശ്രദ്ധയില്‍ പെട്ടത്. ഗ്രമമുഖ്യന്‍മാരും സമുദായ നേതാക്കളും നോക്കി നില്‍ക്കെയായിരുന്നു നോട്ടെണ്ണല്‍. എണ്ണിയ ശേഷം നോട്ടുകെട്ടുകള്‍ വരന്‍മാരുടെ ബന്ധുക്കള്‍ക്കു കൈമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇതേ തുടര്‍ന്ന്, പണത്തിന്റെ ഉറവിടെ കാണിക്കണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് ഗുജ്ജാറിന് നോട്ടീസയക്കുകയായിരുന്നു.
വിവാഹ ക്ഷണക്കത്തില്‍ പതിനെട്ട് കഴിഞ്ഞ രണ്ടു മക്കളുടെ പേര് മാത്രമാണ് അച്ചടിച്ചിരുന്നതെന്ന് പൊലിസ് പറയുന്നു. അതേ സമയം, ഗുജ്ജാറിന്റെ വീട്ടിലെത്തി പൊലിസ് പരിശോധന നടത്തിയിരുന്നു. ഗുജ്ജാറും കുടുംബവും സ്ഥലത്തില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."