ശക്തമായി അപലപിച്ച് റാബിത്വയും ഒ ഐ സിയും സഊദിയും
റിയാദ്: ന്യൂസിലാന്റിലെ സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ മുസ്ലിം വേള്‍ഡ് ലീഗും ഒ ഐ സി യും ശക്തമായി അപലപിച്ചു.
സ്‌നേഹവും സമാധാനവും ഐക്യവും ആവശ്യമായ ലോകത്ത് വെറുപ്പും വിധ്വേഷവും ഉണ്ടാക്കുന്ന ഭീകര പ്രവര്‍ത്തനമാണ് നടന്നതെന്ന് റാബിത്വ ജനറല്‍ സെക്രട്ടറി ഡോ: മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഈസ പറഞ്ഞു. അല്‍ഖാഇദ, ഐ എസ്ഭീകര സംഘടനകള്‍ നടത്തുന്നതിന് സമാനമാണ് ഇത്. കാടത്തമാണ് നടന്നതെന്നും വെറുപ്പുളവാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇസ്‌ലാം എതിരാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷനും സംഭവത്തില്‍ ശക്തമായി അപലപിച്ചു. വിധ്വേഷവും അസഹിഷ്ണുതയും ഇസ്‌ലാമോഫോബിയയും ഉയര്‍ത്തുന്ന അപകടങ്ങളെ കുറിച്ച മുന്നറിയിപ്പാണിത്. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും മുസ്ലിംകള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നും ന്യൂസിലാന്‍ഡ് ഗവണ്‍മെന്റിനോട് ഒ ഐ സി ആവശ്യപ്പെട്ടു.
സംഭവത്തില്‍ സഊദി വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു. ഭീകരതക്ക് മതമോ രാജ്യമോ ഇല്ല. എല്ലാ മതങ്ങളെയും ആദരിക്കേണ്ടതുണ്ടെന്നാണ് സഊദിയുടെ നിലപാടെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് അനുശോചനമറിയിക്കുന്നതായി സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ന്യൂസിലാന്‍ഡ് ഭരണാധികാരി ബാറ്റിസി റെഡിക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."