HOME
DETAILS

പെന്‍ഷന്‍കാരുടെ സംഘടന രൂപീകരിച്ചു

  
backup
June 27, 2018 | 4:34 AM

%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8-%e0%b4%b0%e0%b5%82


എടച്ചേരി: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നാദാപുരം നിയോജക മണ്ഡലത്തില്‍ പെന്‍ഷന്‍കാരുടെ സംഘടന രൂപീകരിച്ചു.
1984 മെയ് 9 മുതല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായി കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേര്‍സ് അസോസിയേഷന്‍ (കെ.എസ്.എസ്.പി.എ) സംസ്ഥാന തലത്തില്‍ നിലവിലുണ്ടായിരുന്നെങ്കിലും നാദാപുരം മണ്ഡലത്തില്‍ രൂപീകൃതമായിരുന്നില്ല. അത് കൊണ്ട് തന്നെ ഈ മണ്ഡലത്തില്‍ ഇതുവരെയും കോണ്‍ഗ്രസ്, ലീഗ് അനുഭാവികളായ പെന്‍ഷന്‍കാര്‍ കോണ്‍ഗ്രസ് ഇതര സംഘടനയായ കെ.എസ്.എസ്.പി യൂനിയനിലായിരുന്നു അംഗത്വമെടുത്തിരുന്നത്.
ഈ പ്രശ്‌നത്തിന് പരിഹാരം കാണാനായി മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്താണ് പുതുതായി കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സര്‍ക്കുലര്‍ പ്രകാരം ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് കെ. അനുകൂല സംഘടനയായ കെ.എസ്.എസ്.പി.എയില്‍ നിര്‍ബന്ധമായും അംഗത്വം ഏറ്റെടുക്കണമെന്ന നിര്‍ദേശമുണ്ടെന്ന് ഭാരവാഹികള്‍ സുപ്രഭാതത്തോട് പറഞ്ഞു.
.എടച്ചേരി മണ്ഡലംതല മെംബര്‍ഷിപ്പ് വിതരണം കെ.എസ്.എസ്.പി.എ നാദാപുരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വി.പി സൂപ്പി, നരിക്കുന്ന് യു.പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ ടി. പാര്‍ഥന് നല്‍കി ഉദ്ഘാടനം ചെയ്തു.
കെ.പി ദാമോദരന്‍ അധ്യക്ഷനായി. സി. പവിത്രന്‍ അഡ്വ. രഘുനാഥ്, എം.കെ പ്രേംദാസ്,കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് പി. പ്രഭാകരക്കുറുപ്പ്, ജനറല്‍ സെക്രട്ടറി കെ. സദാനന്ദന്‍ നായര്‍ സംസാരിച്ചു. നാദാപുരം മണ്ഡലം ഭാരവാഹികള്‍: പി. അരവിന്ദാക്ഷന്‍ (പ്രസി), സി.വി കുഞ്ഞികൃഷ്ണന്‍ (വൈ. പ്രസി) ബി.എം മുഹമ്മദ് (ട്രഷ) വി.പി സൂപ്പി മാസ്റ്റര്‍ (ജന.സെക്ര).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago