'കേരളത്തെ മദ്യവിമുക്തമാക്കാനുള്ള നടപടി ത്വരിതപ്പെടുത്തണം'
കൊല്ലം: കേരളത്തില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തി കുറച്ച് മദ്യവിമുക്തമാക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് കേരള കണ്‍സ്യൂമര്‍ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
മദ്യാസക്തി കുറക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ നടപടികള്‍ ഏറെ ഗുണം ചെയ്തുവെന്നും ആ കാലയളവില്‍ റോഡപകടങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞതായി പഠനങ്ങള്‍ വ്യക്തമാക്കുന്നതായും സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. എല്‍.ഡി.എഫ് സര്‍ക്കാരില്‍ ജനങ്ങള്‍ അര്‍പ്പിച്ച പ്രതീക്ഷക്കൊത്ത് മദ്യവര്‍ജ്ജനം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം. മൈതീന്‍കുഞ്ഞ് അധ്യക്ഷനായി. അഡ്വ. ഗോപാലപിള്ള, എ.എ ഷാഫി, നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞ്, ഷീലാജഗദരന്, ഗോപാലകൃഷ്ണപിള്ള, മുനമ്പത്ത് ഷിഹാബ്, ജെ.എം അസ്ലം, ലത്തീഫ് മാമ്മൂട്, ഡോ. ഗംഗാധരന്‍നായര്‍, കുന്നേല്‍ രാജേന്ദ്രന്, കെ. ശശിധരന്‍പിള്ള, വിജയബാബു, കെ.ആര് സജീവ്, ജമാല്‍ കുന്നത്തൂര്‍, സലീം കോടിയാട്ട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."