HOME
DETAILS

യമനില്‍ ഹൂതി നിയന്ത്രണ കോടതി മാധ്യമ പ്രവര്‍ത്തകന് വധശിക്ഷ

  
backup
April 13, 2017 | 4:42 PM

566545236-2

റിയാദ്: സംഘര്‍ഷം രൂക്ഷമായ യമനില്‍ വിമത നിയന്ത്രണത്തിലുള്ള കോടതി മാധ്യമ പ്രവര്‍ത്തകന് വധശിക്ഷ വിധിച്ചു. തലസ്ഥാന നഗരിയായ സന്‍ആയിലെ ഹൂതി കോടതിയാണ് വധശിക്ഷ വിധിച്ചത്. ഔദ്യോഗിക സര്‍ക്കാരുമായും ഇവര്‍ക്ക് വേണ്ടി യുദ്ധത്തിലേര്‍പ്പെട്ട സഊദി അറേബ്യയുടെ കീഴിലുള്ള സഖ്യ സൈന്യത്തിന് അനുകൂലമായും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന കാരണത്തിലാണ് വധശിക്ഷ വിധിച്ചതെന്നു ഹൂതികളും യമന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷനും വ്യക്തമാക്കി.

യഹ്‌യ അബ്ദുല്‍ റഖീബ് എന്ന മാധ്യമ പ്രവര്‍ത്തകനാണ് വധശിക്ഷ വിധിക്കപ്പെട്ടത്. അറബ് സഖ്യസേനയിലെ നേതൃസ്ഥാനം വഹിക്കുന്ന സന്‍ആയിലെ സഊദി എമ്പസിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവന്ന ആരോപണമാണ് ഹൂതികള്‍ ഗുരുതരമായി കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അറസ്റ്റു ചെയ്യപ്പെട്ട ഇദ്ദേഹത്തിന്റെ പക്കല്‍ നിന്നും പണം കണ്ടെത്തിയതായും ഹൂതികള്‍ ആരോപിക്കുന്നുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് യമന്‍. നിലവില്‍ പത്തോളം മാധ്യമ പ്രവര്‍ത്തകര്‍ ഹൂതികളുടെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇവരെ വിട്ടയക്കണമെന്നനും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. യമനിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ യമന്‍ ജേര്‍ണലിസ്റ്റ് സിന്‍ഡിക്കേറ്റ് (വൈ.ജെ.എസ്) സംഭവത്തെ ശക്തമായി അപലപിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലാളികളുടെ ആരോഗ്യം: 'ലേബര്‍ റണ്‍ 2026' നാളെ ദുബൈയില്‍

uae
  •  7 days ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

Kerala
  •  7 days ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  7 days ago
No Image

സഹചാരി സ്പെഷ്യൽ ധനസഹായം: 31 വരെ അപേക്ഷിക്കാം

Kerala
  •  7 days ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  7 days ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  7 days ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  7 days ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  7 days ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  7 days ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  7 days ago