
ആഗോള ഖത്‍മുൽ ഖുർആൻ, ഗ്ലോബൽ പ്രതിനിധി സംഗമത്തിന് ഉജ്ജ്വല സമാപനം, പരീക്ഷണങ്ങളെ അതിജയിക്കാൻ ദൈവീക മാർഗ്ഗത്തിലേക്ക് മടങ്ങുക: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ
റിയാദ്: വിശുദ്ധ റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച രാവ്, സഊദിയിലെ സമസ്ത ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തിൽ, ആഗോള തലത്തിൽ സംഘടിപ്പിക്കപ്പെട്ട ഓൺലൈൻ ഖത്മുൽ ഖുർആൻ പ്രാർത്ഥനാ വേദിയും, ഗ്ലോബൽ പ്രതിനിധിസംഗമവും ശ്രദ്ധേയമായി. എസ്‌ഐസി സഊദി ദേശീയാടിസ്ഥാനത്തിൽ നടത്തിയ ''പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം'' എന്ന റമദാൻ കാമ്പയിൻ സമാപനത്തോടനുബന്ധിച്ചു നടന്ന, ഖത്മുമൽഖുർആൻ പ്രാർത്ഥനക്കു സമസ്ത പ്രസിഡന്റ്, സയ്യിദ് ജിഫ്‌രി മുത്തുക്കോയതങ്ങൾ നേതൃത്വം നൽകി.
പാപ പ്രേരണകൾക്കു വശം വദരാകാതെ, ദൈവീക സ്മരണയിൽ വ്യാപൃതരാകണമെന്നും, അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കാൻ, ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കുകയും അത്യാഗ്രഹങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്നും സയ്യിദ് ജിഫ്രി തങ്ങൾ പറഞ്ഞു. പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ക്ഷമയവലംബിക്കുക എന്ന ഖുർആൻ ശാസന ഉൾക്കൊള്ളുക തന്നെയാണ് ഇന്നു ലോകം നേരിടുന്ന മഹാവിപത്തുകളുടെ ഈ പരീക്ഷണഘട്ടത്തിലും നാം അനുവർത്തിക്കേണ്ടതെന്നും, പ്രവാചക സമൂഹത്തിന്റെയും സച്ചരിതരായ പൂർവഗാമികളുടെയും മാർഗം അവലംബിക്കാൻ തയാറാകണമെന്നും തങ്ങൾ ഉദ്‌ബോധിപ്പിച്ചു. ഖുർആൻ പാരായണത്തിന് സവിശേഷ പ്രാധാന്യം കല്പിക്കപ്പെടുന്ന റമദാൻ മാസത്തിൽ, എസ്‌ഐസി കാമ്പയിൻ ഭാഗമായി നടന്ന ബോധവത്കരണഫലമായി ഖത്മുൽ ഖുർആൻ സംരംഭത്തിൽ അനേകം ആളുകൾ പങ്കുചേർന്നു. വിപുലമായൊരുക്കിയ സമൂഹ മാധ്യമ സംവിധാനങ്ങൾ മുഖേന, സമാപന പ്രാർത്ഥനാ സംഗമത്തിലും അനുബന്ധ ഗ്ലോബൽ സംഗമത്തിലും, വിവിധ രാജ്യങ്ങളിൽ നിന്നായി പരസഹസ്രം ആളുകൾ തത്സമയം സംബന്ധിച്ചു.
മക്ക സമയം രാത്രി പത്ത് മണിയോടെ ആരംഭിച്ച സംഗമം പുലർച്ചെ സുബ്ഹിവരെ നീണ്ടുനിന്നു. സമസ്‌ത നേതാക്കൾ, വിവിധ രാജ്യങ്ങളിലെ സമസ്‌ത സംഘടന ഭാരവാഹികൾ, സമസ്‌ത പ്രധാന പ്രവർത്തകർ സമ്മേളിച്ച ആഗോള സംഗമം ഏറെ ശ്രദ്ധേയവും നിലവിലെ കോവിഡ് കാലത്ത് നീറുന്ന മനസുകൾക്ക് ആത്മീയ ആശ്വാസം നൽകുന്നതുമായി മാറി.
സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. എസ്. ഐ. സി. സഊദി നാഷണൽ വൈസ് ചെയർമാൻ സയ്യിദ് അബ്ദുൽ റഹ്മാൻ ജമലുല്ലൈലി തങ്ങൾ (ബുറൈദ) പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ചു. ദുബൈ സുന്നി കൗൺസിൽ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, മോയിൻകുട്ടി മാസ്‌റ്റർ എന്നിവർ സന്ദേശങ്ങൾ നൽകി. "റമദാൻ വിടപറയുമ്പോൾ" എന്ന വിഷയത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി ദുബൈ, "പവിത്രമാസം പരീക്ഷണങ്ങൾക്ക് പരിഹാരം" എന്ന വിഷയത്തിൽ സിംസാറുൽഹഖ് ഹുദവിയും എന്നിവർ പ്രഭാഷണം നിർവ്വഹിച്ചു. "പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം" എന്ന പ്രമേയത്തിൽ നടന്ന ക്യാമ്പയിന്റെ ഭാഗമായി നടന്ന ഖുർആൻ മുസാബഖ 2020 ഖുർആൻ പാരായണ മത്സരത്തിലെ ദേശീയ വിജയികളെ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. എസ്.ഐ.സി. സഊദി ദേശീയ ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ സ്വാഗതവും, മസ്കറ്റ് സുന്നി സെന്റർ ചെയർമാൻ സൈദ് ഹാജി പൊന്നാനി നന്ദിയും പറഞ്ഞു. മുഹമ്മദ് യാസീൻ എടപ്പറ്റ (ജിദ്ദ) ഖിറാഅത്ത് നിർവ്വഹിച്ചു.
തുടർന്ന് നടന്ന രണ്ടാം സെഷനിൽ സമസ്ത ഗ്ലോബൽ പ്രിതിനിധികൾ പങ്കെടുത്ത സൂം വെബ് മീറ്റിൽ "പ്രവാസലോകത്ത് കൊവിഡാനന്തര ദഅവാ പ്രവർത്തനങ്ങൾ" വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചകൾ ഏറെ ശ്രദ്ധേയമായിരുന്നു. സയ്യിദ് ശുഐബ് തങ്ങൾ യു.എ.ഇ. ഉദ്ഘാടനം ചെയ്‌ത സെഷനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അവിടെയുള്ള സാഹചര്യങ്ങൾ വിശദീകരിക്കുകയും കൊവിഡാനന്തര ദഅവാ പ്രവർത്തനങ്ങൾ ഏത് തരത്തിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുമെന്നുമുള്ള കാര്യങ്ങൾ പങ്കു വെക്കുകയും വിശകലനം ചെയ്യുകയും ചെയ്‌തു.
അബ്ദുൽ ഗഫൂർ ഫൈസി പൊന്മള (കുവൈത്ത്), എ.വി. അബൂബക്കർ അൽ-ഖാസിമി (ഖത്തർ), സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ (ബഹ്‌റൈൻ), ഹംസ അൻവരി മോളൂർ (മനാമ), സലാം ഹാജി വാണിമേൽ (ഒമാൻ), ഡോ:അബ്ദുറഹ്മാൻ ഒളവട്ടൂർ (യുഎഇ), അബ്ദുൽ വാഹിദ് (മനാമ), ഹനീഫ ഹാജി (മലേഷ്യ), സഈദ് ഹുദവി (നൈജീരിയ), ഇസ്‌ഹാഖ് ഹുദവി (തുർക്കി), ത്വാഹ ടി.സി.എസ്. (യുഎസ്എ),അബ്ദുൽ കരീം തുവ്വക്കാട് (ലണ്ടൻ), ശഫീഖ് ഹുദവി (സിംഗപ്പൂർ), അബ്ദുൽ കരീം ബാഖവി പൊന്മള (സഊദി നാഷണൽ കമ്മിറ്റി ട്രഷറർ), അബൂബക്കർ ഹുദവി (ഹാദിയ) സംസാരിച്ചു. എസ്.ഐ.സി. സഊദി നാഷണൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ ആമുഖ പ്രഭാഷണവും, മജീദ് ഹുദവി ഖത്തർ (ഇസ്‌ലാംഓൺവെബ്.നെറ്റ്) നന്ദിയും പറഞ്ഞു. നിയാസ് ഹുദവി (ഖത്തർ), മുഹമ്മദ് റാഫി ഹുദവി (സഊദി), ഷിയാസ് (യു.എ.ഇ), ആഷിഖ് റഹ്മാൻ (സഊദി), ജാബിർ നാദാപുരം (സഊദി), അബ്ദുല്ല തോട്ടക്കാട് (സഊദി) എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്
uae
• 10 days ago
ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്
National
• 10 days ago
കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ്
National
• 10 days ago
വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി
National
• 10 days ago
2029ലെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഖത്തര്‍
qatar
• 10 days ago
സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എസ്; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
International
• 10 days ago
കുട്ടികള്‍ക്കായുള്ള ദുബൈ പൊലിസിന്റെ സമ്മര്‍ പ്രോഗ്രാമിന് തുടക്കമായി; പരിശീലനം 16 കേന്ദ്രങ്ങളില്‍
uae
• 10 days ago
വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്
National
• 10 days ago
വിവാദങ്ങൾക്കൊടുവിൽ പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ എത്തിച്ചു
Kerala
• 10 days ago
മുംബൈയില്‍ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങി രണ്ടു വയസ്സുകാരന്‍; വാതിലടഞ്ഞിന് പിന്നാലെ അങ്കലാപ്പ്; ഒടുവില്‍ കുഞ്ഞിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ video
National
• 10 days ago
കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം, കേസ്
Kerala
• 10 days ago
15-കാരിയെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസ്
National
• 10 days ago
യുഎഇ ഗോൾഡൻ വിസ: AI, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകൾക്ക് മുൻഗണന
International
• 10 days ago
ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ്
oman
• 10 days ago
യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ
uae
• 10 days ago
മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്
Kerala
• 10 days ago
വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
Kerala
• 10 days ago
ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 10 days ago
ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices
qatar
• 10 days ago
തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക
National
• 10 days ago
പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ
Kerala
• 10 days ago