HOME
DETAILS

ഗ്രൂപ്പില്‍തട്ടി മൂന്ന് മണ്ഡലങ്ങള്‍; പൂര്‍ണമാകാതെ കോണ്‍ഗ്രസ് പട്ടിക

  
Web Desk
March 17 2019 | 01:03 AM

congress-candidate-17-03-2019

തിരുവനന്തപുരം: ഗ്രൂപ്പില്‍തട്ടി മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍. ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട് , വടകര എന്നീ മണ്ഡലങ്ങളിലാണ് പ്രഖ്യാപനം തടസ്സപ്പെട്ടത്. ആറ്റിങ്ങല്‍ മണ്ഡലത്തിലാകട്ടെ സി.പി.എമ്മിന്റെ കുത്തക തകര്‍ക്കാന്‍ അടൂര്‍ പ്രകാശ് കളത്തിലിറങ്ങിയെങ്കിലും ഗ്രൂപ്പ് സമവാക്യത്തിന്റെ പേരില്‍ മണ്ഡലം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല.
ഐ ഗ്രൂപ്പിന്റെ വയനാട് സീറ്റില്‍ എ ഗ്രൂപ്പുകാരാനായ ടി. സിദ്ദീഖിന് വേണ്ടി ഉമ്മന്‍ചാണ്ടിയുടെ കടുംപിടിത്തവും കെ.സി വേണുഗോപാലിന്റെ കുത്തക സീറ്റായ ആലപ്പുഴയില്‍ തനിക്ക് താല്‍പര്യമുള്ളവരെ മത്സരിപ്പിക്കണമെന്ന കെ.സിയുടെ ഇടപെടലുമാണ് മൂന്ന് മണ്ഡലങ്ങളിലെ പ്രഖ്യാപനം അനിശ്ചിതത്വത്തിലാക്കിയത്.വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടി ടി. സിദ്ദീഖിന് വേണ്ടി വാദിച്ചപ്പോള്‍ രമേശ് ചെന്നിത്തല ഷാനിമോള്‍ ഉസ്മാനെ തന്നെ നിര്‍ത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. സമവായമെത്താത്ത സാഹചര്യത്തില്‍ നാളെ പരിഹാരമുണ്ടാക്കാന്‍ എ.കെ ആന്റണിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ചുമതലപ്പെടുത്തി.
കെ.സി വേണുഗോപാലിന് താല്‍പര്യം അടൂര്‍ പ്രകാശിനെ ആലപ്പുഴയില്‍ നിര്‍ത്തുന്നതാണ്. ടി. സിദ്ദീഖിനെ വയനാട്ടിലും ഷാനിമോള്‍ ഉസ്മാനെ ആറ്റിങ്ങലിലും നിര്‍ത്തണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും ഒരു വനിതയെങ്കിലും ജയിച്ചുവരണമെന്ന ഹൈക്കമാന്‍ഡിന്റെ നിലപാടും ആലപ്പുഴയിലോ വയനാട്ടിലോ അല്ലാതെ താന്‍ മത്സരിക്കില്ലെന്ന ഷാനിമോള്‍ ഉസ്മാന്റെ നിലപാടും പ്രശ്‌നം വഷളാക്കി.
സമവായമെന്ന നിലയില്‍ വയനാട്ടില്‍ ഐ ഗ്രൂപ്പിലും എ ഗ്രൂപ്പിലും പെടാത്ത മൂന്നാമതൊരാളെ എ.കെ ആന്റണി കൊണ്ടുവരാനുള്ള സാധ്യതയാണ് തെളിയുന്നത്. അടൂര്‍ പ്രകാശിനെതിരേ ആരോപണങ്ങളുള്ളതിനാല്‍ സ്ഥാനാര്‍ഥിയാക്കരുതെന്ന പരാതിയും ഹൈക്കമാന്‍ഡിന് മുന്നില്‍ എത്തിയിട്ടുണ്ട്. ഇതും കൂടി ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചചെയ്ത് അന്തിമ തീരുമാനത്തില്‍ എത്താമെന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടല്‍. ആറ്റിങ്ങലില്‍ സമവായ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ശബരിനാഥന്‍ എം.എല്‍.എയുടെ പേരും പരിഗണനയില്‍ എടുക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്നാണ് സൂചന.
ശബരീനാഥിന് വിജയ സാധ്യതയുണ്ടെന്ന് മൂന്നാം ഗ്രൂപ്പുകാര്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇന്നലെ ഉമ്മന്‍ചാണ്ടി ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ച് കേരളത്തിലേക്ക് വിമാനം കയറിയതും ഹൈക്കമാന്‍ഡിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാര്‍കോഴയില്‍ ആരോപണവിധേയരായവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി ചര്‍ച്ച ബഹിഷ്‌കരിച്ചത് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേ നിലപാടാണ് ഇന്നലെ ടി. സിദ്ദീഖിന് വേണ്ടി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്

Kerala
  •  7 minutes ago
No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  21 minutes ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  24 minutes ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  an hour ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  an hour ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  2 hours ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  2 hours ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  3 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  4 hours ago