HOME
DETAILS
MAL
ആഭ്യന്തര വിമാന സര്‍വിസ് ആരംഭിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഉദ്ദവ് താക്കറെ
backup
May 23 2020 | 17:05 PM
മുംബൈ: ആഭ്യന്തര വിമാന സര്‍വിസുകള്‍ സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ തുടങ്ങുന്നതില്‍ ഏതിര്‍പ്പ് പ്രകടിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളോട് കൂടിയാലോചിക്കാതെയാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രം തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.
വിമാനത്താവളത്തിന് പുറത്ത് എല്ലാം സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ വിമാന സര്‍വീസ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്തുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
അതേ സമയം എല്ലാ സംസ്ഥാനങ്ങളും ആഭ്യന്തര വിമാന സര്‍വീസിന് അനുകൂലമായി പ്രതികരിച്ചതുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാനാണ് കേന്ദ്ര തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."