ലഡാക്കില്‍ പട്രോളിങ് നടത്തിയ ഇന്ത്യന്‍ സൈന്യത്തെ ചൈനീസ് സൈന്യം തടഞ്ഞുവെച്ചെന്ന് റിപ്പോര്‍ട്ടുകള്‍
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യ- ചൈന നിയന്ത്രണ രേഖയ്ക്ക് സമീപം പട്രോളിങ് നടത്തിയിരുന്ന ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈനികര്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ച്ച ആദ്യം ലഡാക്കില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടായ വാക്കേറ്റത്തിനു പിന്നാലെയാണ് ഇന്ത്യന്‍ സൈനികരെ ചൈനീസ് സംഘം തടഞ്ഞുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരസേന, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് എന്നിവരുടെ സംയുക്ത സംഘമാണ് പട്രോളിങ് നടത്തിയത്. പാങ്കോംഗ് തടാകത്തിന് സമീപം നടന്ന സംഭവങ്ങളുടെ വിശദാശംങ്ങള്‍ ഇന്ത്യന്‍ സേന പ്രധാനമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചു.
ഐ.ടി.ബി.പി ജവാന്മാരുടെ ആയുധങ്ങള്‍ തട്ടിയെടുത്തതായും എന്നാല്‍ ഒടുവില്‍ ആയുധങ്ങള്‍ തിരികെ കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ട്.
നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയുടെ ഭാഗത്ത് പട്രോളിങ് സൗകര്യങ്ങള്‍ക്കായി റോഡ് നിര്‍മിക്കാന്‍ ഇന്ത്യ ശ്രമിച്ചത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യ റോഡ് വെട്ടുന്നത് തങ്ങളുടെ സ്ഥലത്താണെന്നാണ് ചൈനയുടെ വാദം. ഇതേതുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുക്കുകയും അത് പരസ്പരം ഏറ്റുമുട്ടുന്നതിലേക്ക് നയിക്കുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."