ഉത്രയുടെ മരണം കൊലപാതകം; 10000 രൂപയ്ക്ക് വാങ്ങിയ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു; ഭര്‍ത്താവ് കുറ്റം സമ്മതിച്ചു
കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കിടപ്പുമുറിയില്‍ വെച്ച് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് സൂരജ് പൊലിസിനോട് സമ്മതിച്ചു. സൂരജിന്റെ അറസ്റ്റ് ഉടനുണ്ടാകും.
സൂരജിന്റെ സുഹൃത്ത് പാമ്പുപിടുത്തക്കാരന് സുരേഷിനേയും മറ്റൊരു ബന്ധുവിനേയും അറസ്റ്റ് ചെയ്യും. സുരേഷാണ് 10000 രൂപയ്്ക്ക് സൂരജിന് പാമ്പിനെ വിറ്റത്. സുഹൃത്തിന്റെ പങ്ക് വ്യക്തമല്ല.
അഞ്ചല്‍ സ്വദേശിയായ ഉത്രയ്ക്ക് രണ്ട് തവണയാണ് പാമ്പുകടിയേറ്റത്.മാര്‍ച്ച് രണ്ടിന് രാത്രിയാണ് അടൂരിലെ സൂരജിന്റെ വീട്ടില്‍വെച്ച് ഉത്രയെ ആദ്യം പാമ്പ് കടിച്ചത്. ശേഷം സ്വന്തം വീട്ടില്‍ ചികിത്സയില്‍ കഴിയവെയാണ് രണ്ടാമതും പാമ്പുകടിയേല്‍ക്കുന്നതും മരിക്കുന്നതും. അന്ന് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു.
ജനലുകളും വാതിലുകളും അടച്ചിട്ട എസി മുറിയില്‍ പാമ്പ് എങ്ങനെ കയറിയെന്ന സംശയത്തോടെയാണ് വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."