HOME
DETAILS
MAL
കേരളത്തിന് എതിര്‍പ്പ്: മുംബൈയില്‍ നിന്നും ഇന്ന് സംസ്ഥാനത്തേക്ക് പുറപ്പെടാനിരുന്ന ശ്രമിക് ട്രെയിന്‍ റദ്ദാക്കി
backup
May 24 2020 | 10:05 AM
മുംബൈ: മുംബൈയില്‍ നിന്നും ഇന്ന് വൈകീട്ട് കേരളത്തിലേക്ക് പുറപ്പെടാനിരുന്ന ശ്രമിക് ട്രെയിന്‍ റദ്ദാക്കി. സംസ്ഥാനം എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് വൈകീട്ട് ആറുമണിക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ റദ്ദാക്കിയത്.
നിലവിലെ സാഹചര്യത്തില്‍ ക്വാറന്റീന്‍ സംവിധാനങ്ങള്‍ക്കടക്കം സാവകാശം ആവശ്യമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
ട്രെയിന്‍ സര്‍വീസ് നടത്തരുതെന്ന് കേരളം മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ട്രെയിന്‍ വിടേണ്ടതില്ലെന്ന നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."