അന്ത്യത്താഴ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ പെസഹ ആചരിച്ചു
കൊല്ലം: കുരിശുമരണത്തിനു മുന്നോടിയായി ശിഷ്യന്മാര്ക്കൊപ്പം യേശുദേവന് അന്ത്യഅത്താഴം കഴിച്ചതിന്റെ ഓര്മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ഇന്നലെ പെസഹ ആചരിച്ചു. യേശുവിന്റെ കുരിശുമരണം അനുസ്മരിച്ച് വിശ്വാസികള്‍ ഇന്നു ദുഃഖവെള്ളി ആചരിക്കും. ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ മാതൃകയായ യേശുവിന്റെ സ്മൃതിയില്‍ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ ഇന്നലെ ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്നു. യേശുദേവന് 12 ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത് അനുസ്മരിച്ച് വൈദികര്‍ 12 വിശ്വാസികളുടെ കാല്‍കഴുകി ചുംബിച്ചു. ഇതിനൊപ്പം അപ്പം മുറിക്കല്‍ ശുശ്രൂഷയും നടന്നു.
ഒപ്പം പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകളുമുണ്ടായിരുന്നു. വീടുകളിലും വൈകിട്ട് അപ്പം മുറിച്ചു. ചില ദേവാലയങ്ങളില്‍ ബുധനാഴ്ച വൈകിട്ട് പെസഹ ശുശ്രൂഷ നടന്നിരുന്നു. ഭൂരിഭാഗം ദേവാലയങ്ങളിലും ഇന്നലെ രാവിലെയും വൈകിട്ടുമായാണ് ചടങ്ങുകള്‍ നടന്നത്. ദു:ഖവെള്ളിയാഴ്ചയോട് അനുബന്ധിച്ച് ദേവാലയങ്ങളും വിവിധ പ്രദേശങ്ങളും കേന്ദ്രീകരിച്ച് ഇന്നു പകല്‍ കുരിശിന്റെവഴി നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."