കളമശേരി വാട്ടര്‍സപ്ലൈ സബ് ഡിവിഷന് ഓഫിസ് കെട്ടിട ശിലാസ്ഥാപനം
കളമശേരി:കേരള വാട്ടര്‍ അതോറിറ്റി കളമശേരി വാട്ടര്‍ സപ്ലൈ സബ് ഡിവിഷന് ഓഫീസ് കെട്ടിടത്തിന് വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ. ശിലാസ്ഥാപനം നടത്തി. വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.രണ്ടു നിലകളിലായി പണിയുന്ന കെട്ടിടത്തിന് 3800 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ടാകും. കെട്ടിട നിര്‍മ്മാണച്ചെലവ് 60 ലക്ഷം രൂപയാണ്. അഞ്ച് മാസത്തിനുള്ളില്‍ കെട്ടിടം പണി പൂര്‍ത്തിയാക്കും. നിലവിലുള്ള വാട്ടര്‍ സപ്ലൈ ഓഫീസ് കെട്ടിടത്തിന് സമീപത്ത് തന്നെയാണ് പുതിയ കെട്ടിടവും പണിയുന്നത്.ചടങ്ങില്‍ കളമശേരി നഗരസഭ വികസന കാര്യ ചെയര്‍പേഴ്സണ്‍ റുക്കിയ ജമാല്‍, പൊതുമരാമത്ത് ചെയര്മാന് എ.കെ. ബഷീര്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബാബു തോമസ്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രേണുക, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ സി.പി. ശ്രീകുമാര്‍, കളമശേരി നഗരസഭ കൗണ്‍സിലര്‍മാര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."